ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നേപ്പാളിന് സഹായവുമായി ഇന്ത്യ. നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര മുഖേന ഇന്ത്യ വെൻ്റിലേറ്ററുകളും ആംബുലൻസുകളും ഉൾപ്പെടെയുള്ള സാഹായം നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ ഉദാഹരണമാണ് ഇതെന്ന് നേപ്പാളി കരസേനാ മേധാവി ജനറൽ പൂർണ ചന്ദ്ര താപ്പ പറഞ്ഞു.
Read more: കൊവിഡ് പ്രതിസന്ധി നേരിടാന്‍ ഗയാനക്ക് സഹായവുമായി ഇന്ത്യ
കൊവിഡ് സാഹചര്യത്തിൽ നേപ്പാളിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവമുണ്ടായുരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളൾപ്പെടെയുള്ള വൈദ്യസഹായം ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തുന്നുണ്ട്.
അതേസമയം നേപ്പാളിലെ കൊവിഡ് ബാധിതരുടെ എണ്ണം 600,000 കവിഞ്ഞു. ആകെ രോഗികളുടെ എണ്ണം 601,687 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 2,874 പേർക്ക് രോഗം സ്ഥിരീകരിച്ചു.