ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 12,751 പുതിയ കൊവിഡ് കേസുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.
അതേസമയം, തിങ്കളാഴ്ച്ച (08.08.2022) സ്ഥിരീകരിച്ചത് 16,167 കൊവിഡ് കേസുകളായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം നിവലില്‍ 1,31,807 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയണ്ടതിരിക്കുന്നത്. ഇതുവരെ കൊവിഡ് മൂലം മരിച്ചത് 5,26.772 പേരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 16,412 പേരാണ്. ഇതോടെ ആകെ 4,35,16,071 പേരാണ് രോഗമുക്തി നേടിയത്. 3.50ശതമാനമാണ് ദിവസേനയുള്ള പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ 4.96 ശതമാനമാണ് ആഴ്ച്ചയിലെ പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,63,855 കൊവിഡ് ടെസറ്റുകളാണ് നടന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ടെസ്റ്റ് നടത്തിയവരുടെ ആകെ എണ്ണം 87.85 കോടിയാണ്. രാജ്യത്തുടനീളം നടത്തിയ വാക്‌സിനേഷന്‍ ഡ്രൈവില്‍ 206.88 കോടി പ്രതിരോധ കുത്തിവയ്പ്പാണ് നല്‍കിയത്.
100 ദശലക്ഷത്തിലധികം പ്രതിരോധ വാക്‌സിന്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ സാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 മുതല്‍ 75 വയസുവരെ പ്രായമായവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.