ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കില്‍ തിങ്കളാഴ്‌ച (08.08.2022) 16,167 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. അതേസമയം, ഇന്നലെ(07.08.2022) 18,738 പുതിയ രോഗബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1,35,510 ആണ്. ഇത് മൊത്തം കൊവിഡ് കേസുകളുടെ 0.31 ശതമാനമാണ്.
-
The world's largest & most successful vaccination drive continues scaling new heights every day under PM @NarendraModi Ji's inspiring leadership.
— Dr Mansukh Mandaviya (@mansukhmandviya) August 5, 2022 " class="align-text-top noRightClick twitterSection" data="
India administers more than 205 crore vaccine doses!
Congratulations India on this momentous feat 🇮🇳 pic.twitter.com/jcLHCNsZAs
">The world's largest & most successful vaccination drive continues scaling new heights every day under PM @NarendraModi Ji's inspiring leadership.
— Dr Mansukh Mandaviya (@mansukhmandviya) August 5, 2022
India administers more than 205 crore vaccine doses!
Congratulations India on this momentous feat 🇮🇳 pic.twitter.com/jcLHCNsZAsThe world's largest & most successful vaccination drive continues scaling new heights every day under PM @NarendraModi Ji's inspiring leadership.
— Dr Mansukh Mandaviya (@mansukhmandviya) August 5, 2022
India administers more than 205 crore vaccine doses!
Congratulations India on this momentous feat 🇮🇳 pic.twitter.com/jcLHCNsZAs
നിലവില്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98.50 ശതമാനമാണ്. മാത്രമല്ല, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,549 പേർ രോഗമുക്തി നേടിയതോടെ കൊവിഡ് രോഗബാധയില്‍ നിന്ന് ആകെ മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 4,34,99,659 ആയി ഉയർന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,26,730 ആയതായും സര്‍ക്കാര്‍ കണക്കുകളിലൂടെ അറിയിച്ചു. അതേസമയം, രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.14 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.64 ശതമാനവുമാണ്.
Also Read: 'നല്ല സമ്മര്‍ദമാണോ? അത് തലച്ചോറിന് ഗുണം ചെയ്യും'; പുതിയ പഠനഫലങ്ങള്‍ പുറത്ത്
കൊവിഡ് പ്രതിരോധ മുഖത്ത് വാക്‌സിനേഷന്‍ ഡ്രൈവിലൂടെ ഇതുവരെ 206.56 കോടി ഡോസ് വാക്‌സിനാണ് കുത്തിവെയ്‌പ്പിലൂടെ നല്‍കിയിട്ടുള്ളത്. മാത്രമല്ല, ഇന്ത്യയില്‍ നിലവില്‍ 100 ദശലക്ഷത്തിലധികം മുൻകരുതൽ ഡോസുകൾ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്‌ച (05.08.2022) അറിയിച്ചിരുന്നു. "ഇത് കൂട്ടായ പരിശ്രമത്തിലൂടെയാണ് നേടിയത്. ഇന്ത്യ 10 കോടിയിലധികം (100 ദശലക്ഷം) മുൻകരുതൽ ഡോസുകൾ നൽകി. 10 കോടി ആളുകൾക്ക് ഇപ്പോൾ ഒരു അധിക സുരക്ഷയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തില്‍ എല്ലാ മുതിർന്നവർക്കും സൗജന്യ മുൻകരുതൽ ഡോസ് നൽകുന്ന 'കൊവിഡ് വാക്‌സിനേഷൻ അമൃത് മഹോത്സവ്' മുന്നേറുകയാണ്" എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റില്‍ അറിയിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്‍റെ 75 ദിവസത്തെ ബൂസ്റ്റർ ഡ്രൈവിന്‍റെ ഭാഗമായി സർക്കാർ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ 18 മുതല്‍ 75 വയസ് വരെ പ്രായമുള്ള മുതിർന്നവർക്ക് സൗജന്യ മുൻകരുതൽ സർക്കാർ നൽകി വരുകയാണ്.