ETV Bharat / bharat

കൊവിഡ് മൂന്നാം തരംഗം; ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകം - കൊവിഡ്

കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുമായി ശാസ്​ത്ര സാ​​ങ്കേതിക വകുപ്പ് രൂപീകരിച്ച സൂത്ര മോഡൽ.

Covid 3rd wave  Covid cases recorded during second surge  Covid 3rd wave news  Government panel scientist  Covid cases during second surge  Department of Science and Technology  Experts opinion on Covid  കൊവിഡ് മൂന്നാം തരംഗം; ഒക്ടോബർ,നവംബർ മാസങ്ങൾ നിർണായകം  കൊവിഡ് മൂന്നാം തരംഗം  കൊവിഡ്
കൊവിഡ് മൂന്നാം തരംഗം; ഒക്ടോബർ,നവംബർ മാസങ്ങൾ നിർണായകം
author img

By

Published : Jul 4, 2021, 11:29 AM IST

ന്യൂഡൽഹി: കൊവിഡിനെതിരെ ആവശ്യമായ മുന്‍കരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ-നവംബർ കാലയളവിൽ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് പഠനം. കേന്ദ്ര സർക്കാർ രൂപീകരിച്ച സൂത്ര മോഡൽ പാനലിന്‍റേതാണ് നിഗമനം. കൊവിഡ് വ്യാപനം ഗണിതശാസ്ത്രത്തിന്‍റെ സഹായത്തോടെ പഠിക്കുന്ന വിദഗ്ദ പാനലാണ് സൂത്ര.

പ്രത്യേക പാനൽ

മനീന്ദ്ര അഗർവാൾ (ഐഐടി കാൺപൂർ), എം വിദ്യാസാഗർ (ഐഐടി ഹൈദരാബാദ്), ലഫ്റ്റ്നന്‍റ് ജനറൽ മാധുരി കനിത്കർ ( മെഡിക്കൽ ഡെപ്യൂട്ടി ചീഫ്) എന്നിവരാണ് പാനൽ അംഗങ്ങൾ. പ്രതിരോധശേഷി നഷ്ടപ്പെടുക, വാക്സിനേഷന്‍റെ അനന്തര ഫലങ്ങൾ, ജനിതക മാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം എന്നിവയാണ് മൂന്നാം തരംഗത്തിൽ ഭീഷണി ഉയർത്തിയേക്കാവുന്ന ഘടകങ്ങളെന്ന് അഗർവാൾ പറയുന്നു. വിശദമായ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കും.

ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകം

ഒക്ടോബർ മുതൽ നവംബർ വരെ മൂന്നാം തരംഗം അതിന്‍റെ ഉച്ചസ്ഥായിയിലെത്താൻ സാധ്യതയുണ്ടെന്നും അഗർവാൾ പറയുന്നു. രാജ്യത്ത് മൂന്നാം തരംഗത്തിൽ പ്രതിദിനം 1,50,000 മുതൽ 2,00,000 വരെ കൊവിഡ് കേസുകൾ ഉയർന്നേക്കാമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

മെയ് ആദ്യ പകുതിയിൽ മാരകമായ രണ്ടാം തരംഗം അതിന്‍റെ ഏറ്റവും ഉയർന്ന നിലയിലെത്തിയപ്പോൾ രേഖപ്പെടുത്തിയതിന്‍റെ പകുതിയിൽ താഴെയാണ് ഈ കണക്കുകൾ. മെയ് 7 ന് ഇന്ത്യയിൽ കൊവിഡ് കേസുകളിൽ റെക്കോഡ് വർധനയാണുണ്ടായത്.

Also read: ഇന്ത്യക്ക് ആശ്വാസം; കൊവിഡ് കേസുകൾ കുറയുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.