ETV Bharat / bharat

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് കൈത്താങ്ങായി തായ്‌വാനും

author img

By

Published : May 2, 2021, 4:55 PM IST

യുഎസ്, റഷ്യ, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, അയർലൻഡ്, ബെൽജിയം, റൊമാനിയ, ലക്സംബർഗ്, സിംഗപ്പൂർ, പോർച്ചുഗൽ, സ്വീഡൻ, ന്യൂസിലാൻഡ്, കുവൈറ്റ്, മൗറീഷ്യസ് എന്നിവയാണ് ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച മുൻനിര രാജ്യങ്ങൾ.

COVID-19: Taiwan delivers medical supplies to India COVID-19 Taiwan medical supplies India കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് കൈത്താങ്ങായി തായ്‌വാനും കൊവിഡ് പ്രതിസന്ധി കൊവിഡ് ഇന്ത്യ തായ്‌വാൻ
കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് കൈത്താങ്ങായി തായ്‌വാനും

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് സഹായവുമായി തായ്‌വാൻ. 150 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 500 ഓക്സിജൻ സിലിണ്ടറുകളും തായ്‌വാൻ ഇന്ത്യക്ക് കൈമാറി. കൂടുതൽ മെഡിക്കൽ ഉപകരണങ്ങളും മറ്റ് വസ്തുക്കളും ഉടൻ ഇന്ത്യയിലേക്ക് അയക്കുമെന്ന് തായ്‌പേയ് ഇക്കണോമിക് ആന്‍റ് കൾച്ചറൽ സെന്‍റര്‍ (ടിഇസിസി) അറിയിച്ചു. ഇന്ത്യയിലെ തായ്‌വാന്‍ പ്രതിനിധി ഓഫീസാണ് ടിഇസിസി.

തായ്‌വാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി തായ്‌പേയ് ഇക്കണോമിക് ആന്‍റ് കൾച്ചറൽ സെന്‍റര്‍ പ്രസ്താവനയിൽ പറഞ്ഞു.ഇന്ത്യക്ക് തായ്‌വാനുമായി ഔപചാരിക നയതന്ത്ര ബന്ധമില്ല, എന്നാൽ ഇരുവിഭാഗത്തിനും വ്യാപാരവും ജനങ്ങളുമായുള്ള ബന്ധവുമുണ്ട്. ചൈന തായ്‌വാനെ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നു. ചൈനീസ് സൈനിക വിമാനങ്ങൾ തായ്‌വാനിലെ വ്യോമാതിർത്തി ലംഘിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് തായ്‌വാൻ ഇന്ത്യയ്ക്ക് സഹായം നൽകിയത്.

അതേസമയം, ഉസ്ബക്കിസ്ഥാനും 100 ഓക്സിജൻ സിലിണ്ടറുകളും റെംഡെസിവിറും മറ്റ് മരുന്നുകളും ഇന്ത്യക്ക് നൽകിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം കഷ്ടതകള്‍ അനുഭവിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് സഹായവുമായി എത്തുന്നത്. യുഎസ്, റഷ്യ, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, അയർലൻഡ്, ബെൽജിയം, റൊമാനിയ, ലക്സംബർഗ്, സിംഗപ്പൂർ, പോർച്ചുഗൽ, സ്വീഡൻ, ന്യൂസിലാൻഡ്, കുവൈറ്റ്, മൗറീഷ്യസ് എന്നിവയാണ് ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച മുൻനിര രാജ്യങ്ങൾ. ചില രാജ്യങ്ങൾ ഇതിനകം തന്നെ സാധനങ്ങൾ എത്തിച്ചിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.