ചണ്ഡിഗഡ്: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന വിഖ്യാത ഇന്ത്യന്‍ അത്‌ലറ്റ് മില്‍ഖ സിങിന്‍റെ (91) രോഗമുക്തിക്കായി പ്രാര്‍ഥനയോടെ കുടുംബവും ആരാധകരും. കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ ആയിരുന്നു അദ്ദേഹം. തുടര്‍ന്ന് ചണ്ഡിഗഡിലെ പി.ജി.ഐ.എം.ആർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മിൽഖ സിങിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ നാളുകളിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുകയാണ് അദ്ദേഹം. തങ്ങൾ അതിനായുള്ള പ്രാർഥനയിലാണെന്നും വെള്ളിയാഴ്ച കുടുംബം പുറത്തിറിക്കിയ പ്രസ്താവനയില്‍ പറയുന്നു. മികച്ച വാര്‍ത്തയ്ക്കായി തങ്ങള്‍ ശുഭപ്രതീക്ഷയിലാണെന്നും കുടുംബം കുറിച്ചു.
രക്തത്തിലെ ഓക്‌സിജന്‍റെ അളവ് കുറയുകയും നേരിയ തോതില്‍ ന്യൂമോണിയ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ്, ഐസൊലേഷനില്‍ നിന്നും സിങിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മില്‍ഖ സിങ്ങിന്‍റെ ഭാര്യയും പ്രമുഖ കായിക താരവുമായിരുന്ന നിര്‍മല്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 85 വയസായിരുന്നു അവര്‍ക്ക്.
ALSO READ: സ്റ്റോക്ക്ഗുരു ഇന്ത്യ തട്ടിപ്പ്; പ്രധാന പ്രതി രക്ഷാ ജെ ഉർസിന് ജാമ്യം