മുംബൈ: ഏഴുമാസം ഗർഭിണിയായ പൊലീസ് കോൺസ്റ്റബിള്‍ കടുത്ത ചൂടിൽ ജോലി ചെയ്യുന്നതും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതുമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യുകയാണ് രൂപാലിയെന്ന ഗര്‍ഭിണി. ഛത്രപതി ശിവാജി മഹാരാജ് ടെർമിനല്‍സ് (സിഎസ്‌എംടി) റെയിൽവേ പൊലീസ് സ്റ്റേഷനിൽ വിന്യസിച്ചിരിക്കുന്ന രൂപാലി ബാബാജി അഖാഡെ ഒരു ദിവസം 12 മണിക്കൂറാണ് ജോലി ചെയ്യുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെ.
കൊവിഡ് കാരണം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം പൊലീസ് വകുപ്പിനുള്ള കനത്ത സമ്മർദ്ദം കാരണമാണ് അഖാഡെക്ക് ഏഴ് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ജോലി ചെയ്യേണ്ടിവരുന്നത്. കഴിഞ്ഞ ഒൻപത് വർഷമായി റെയിൽവേ പൊലീസിൽ സേവനമനുഷ്ഠിക്കുന്നു രൂപാലി.
സംസ്ഥാനത്താകെ ജനം പൊലീസിനെ പിന്തുണയ്ക്കണം. ഭയപ്പെടേണ്ടതില്ല, നിയന്ത്രണങ്ങൾ പാലിക്കുക. അടിയന്തര സേവനങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരും പ്രാദേശിക ട്രെയിനുകൾ ഉപയോഗിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുകയും ഇടവേളകളില്‍ സാനിറ്റൈസർ ഉപയോഗിക്കുകയും വേണമെന്നും ഈ പൊലീസ് ഉദ്യോഗസ്ഥ പറയുന്നു.