ന്യൂഡൽഹി: ഡൽഹിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് കൂടുതൽ സ്ഥിരമോ താൽക്കാലികമോ ആയ സ്ഥലങ്ങൾ അനുവദിക്കണമെന്ന് ഡൽഹി സർക്കാരിനോട് ഡൽഹി ഹൈക്കോടതി. പൊതുതാൽപര്യ ഹർജി പരിഗണിച്ച കോടതി കൊവിഡ് മൂലം സംസ്കരിക്കാൻ ബന്ധുക്കൾക്ക് വരാൻ കഴിയാത്ത സാഹചര്യത്തിൽ ശവസംസ്കാരം നടത്താനുള്ള മാർഗ നിർദേശങ്ങൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കൂടുതൽ വായിക്കാൻ: ഡൽഹിയിൽ ശ്‌മശാന സ്ഥലങ്ങൾ വർധിപ്പിക്കണം; സർക്കാരുകളുടെ നിലപാട് തേടി ഹൈക്കോടതി
ഏപ്രിൽ മുതൽ കൊവിഡ് മരണങ്ങളിൽ വൻ വർധനവാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ സംസ്കാരത്തിനായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും പരാതിക്കാരനായ ജസ്വീന്ദർ സിങ് ജോളി കോടതിയെ അറിയിച്ചു. മണിക്കൂറുകളാണ് ശവസംസ്കാരത്തിനായി കാത്തിരിക്കേണ്ടി വരുന്നതെന്നും ജോളി അറിയിച്ചു.
കൂടുതൽ വായിക്കാൻ: ഡല്‍ഹിയില്‍ 19,953 പുതിയ കൊവിഡ് കേസുകള്‍; മരണം 338