ന്യൂഡൽഹി : സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 29,10,54,050 കോടി വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഞായറാഴ്ച രാവിലത്തെ കണക്ക് പ്രകാരം പഴാക്കിയതുൾപ്പെടെ ഇതുവരെ 26,04,19,412 വാക്‌സിൻ ഡോസുകൾ ഉപയോഗിച്ചു.
3.06 കോടിയിലധികം (3,06,34,638) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇപ്പോഴും ലഭ്യമാണെന്ന് അധികൃതർ പറഞ്ഞു.
ALSO READ: രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് ; 1576 മരണം
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 24,53,080 വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജ്യമായി നൽകും. കൊവിഡ് വാക്സിനേഷന്‍റെ ഫേസ് -3 സ്ട്രാറ്റജി 2021 മെയ് ഒന്ന് മുതലാണ് ആരംഭിച്ചത്.