ETV Bharat / bharat

ആറ് സംസ്ഥാനങ്ങളിലെ ട്രെയിൻ യാത്രികര്‍ക്ക് മഹാരാഷ്ട്രയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം - train passengers travelling from 6 states to Maharashtra

എല്ലാ യാത്രക്കാരെയും നിർബന്ധിതമായി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രോഗ ലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ മാത്രമേ ട്രെയിനിൽ അനുവദിക്കൂവെന്നും അധികൃതർ വ്യക്തമാക്കി.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കി മഹാരാഷ്ട്ര  കൊവിഡ് നെഗറ്റീവ്  Negative RT-PCR  train passengers travelling from 6 states to Maharashtra  train passengers travelling to Maharashtra
മഹാരാഷ്ട്ര
author img

By

Published : Apr 19, 2021, 6:51 AM IST

മുംബൈ: കേരളം, ഗോവ, രാജസ്ഥാൻ, ഡൽഹി-എൻ‌സി‌ആർ, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിൻ യാത്രക്കാർക്ക് 48 മണിക്കൂർ മുമ്പ് എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കി മഹാരാഷ്ട്ര.

ഈ ആറ് സംസ്ഥാനങ്ങളെ മഹാരാഷ്ട്ര സർക്കാർ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുത്തി. എല്ലാ യാത്രക്കാരെയും നിർബന്ധിതമായി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രോഗ ലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ മാത്രമേ ട്രെയിനിൽ അനുവദിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കുമെന്നും മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സീതാറം കുന്തേ വ്യക്തമാക്കി.

റിസർവ് ചെയ്ത ടിക്കറ്റുകളിൽ മാത്രമേ യാത്രയ്ക്ക് അനുവാദമുള്ളു. സ്റ്റേഷനുകളിലെ പുറത്തേക്കുള്ള കവാടത്തിൽ തെർമൽ സ്കാനറുകൾ ഉണ്ടാകും. ട്രെയിനുകൾ ഉൾപ്പെടെയുള്ള റെയിൽ‌വേ പരിസരത്ത് ഫെയ്സ് മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ചുമത്തുമെന്ന് ഇന്ത്യൻ റെയിൽ‌വേ ഇതിനകം പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.