ETV Bharat / bharat

മോദി സമുദായത്തിന് മാനനഷ്‌ടമെന്ന് കേസ്; രാഹുലിന് അയോഗ്യതയിലേക്ക് വഴി തുറക്കുമോ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

1951ലെ ജനാധിപത്യ നിയമപ്രകാരമുള്ള ശിക്ഷാവിധി രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കുവാനുള്ള സാധ്യതയുണ്ടെന്ന് നിയമവിദഗ്‌ധര്‍ പറയുന്നു. അങ്ങനെയെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യത.

court verdict against rahul gandhi  rahul gandhi case  rahul gandhi defamation  high risk at his political career  congress  narendra modi  bjp  latest national news  വിവാദ പരാമര്‍ശത്തിനെതിരെയുള്ള വിധി  രാഹുലിന്‍റെ രാഷ്‌ട്രീയ ഭാവി  ജനാധിപത്യ നിയമപ്രകാരമുള്ള ശിക്ഷാവിധി  രാഹുല്‍ ഗാന്ധി  വയനാട്ടില്‍ ഉപതെഞ്ഞെടുപ്പിനുള്ള സാധ്യത  കോണ്‍ഗ്രസ്  ബിജെപി  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മോദി സമുദായത്തിന് മാനനഷ്‌ടമെന്ന് കേസ്; രാഹുലിന് അയോഗ്യതയിലേക്ക് വഴി തുറക്കുമോ
author img

By

Published : Mar 23, 2023, 4:41 PM IST

Updated : Mar 23, 2023, 5:06 PM IST

ഹൈദരാബാദ്: ഗുജറാത്തിലെ മാനനഷ്‌ട കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തടവു ശിക്ഷയും പിഴയും വിധിച്ച കോടതി വിധിയാണ് നിലവില്‍ രാജ്യത്തെ പ്രധാന ചര്‍ച്ച വിഷയം. ശിക്ഷ വിധിച്ച് അല്‍പസമയത്തിന് ശേഷം രാഹുലിന് ജാമ്യം ലഭിച്ചുവെങ്കിലും ശിക്ഷ വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി നേരിടേണ്ടി വന്നേക്കാവുന്ന അയോഗ്യതയും ചർച്ച വിഷയമാണ്. കര്‍ണാടക, മധ്യപ്രദേശ്, മിസോറം, ചത്തീസ്‌ഗഡ്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിക്ക് കോടതിയില്‍ തിരിച്ചടി നേരിട്ടതെന്നും ശ്രദ്ധേയമാണ്.

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയോ?: 1951ലെ ജനാധിപത്യ നിയമപ്രകാരമുള്ള ശിക്ഷാവിധി രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കുവാനുള്ള സാധ്യതയുണ്ടെന്ന് നിയമവിദഗ്‌ധര്‍ പറയുന്നു. 8(3) വകുപ്പ് പ്രകാരം പാര്‍ലമെന്‍റിലെ ഏതെങ്കിലും അംഗം ഒരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ലമെന്‍റിലെ പദവിയില്‍ നിന്ന് ആ വ്യക്തി അയോഗ്യനാക്കപ്പെടുമെന്ന് വകുപ്പില്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ ലോക്‌സഭ നിയോജക മണ്ഡലമായ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുവാനുള്ള സാധ്യതയും ഏറെയാണ്.

അപ്പീല്‍ പോകും: വിധിക്കെതിരെ തങ്ങള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നിതനായി രാഹുലിന്‍റെ അഭിഭാഷകര്‍ അറിയിച്ചു. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുവാനും നിലവിലെ ഉത്തരവിനെ മരവിപ്പിക്കുവാനും ശ്രമിക്കും. ഇത് സാധ്യമായില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കേസുമായി മുന്നോട്ടുപോകുമെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഏതെങ്കിലും മേല്‍ക്കോടതികള്‍ ശിക്ഷാവിധി റദ്ദാക്കിയില്ലെങ്കില്‍ അടുത്ത എട്ട് വര്‍ഷത്തേയ്‌ക്ക് രാഹുലിന് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരും. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 499 പ്രകാരം മാനനഷ്‌ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച ഉത്തരവ് അപൂര്‍വങ്ങളിലൊന്നാണെന്ന് നിയമവിദഗ്‌ധര്‍ കണ്ടെത്തി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രചാരണത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.

വിവാദ പരാമര്‍ശം: പ്രസംഗത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകള്‍ തമ്മിലുള്ള സാമ്യം പ്രകടിപ്പിക്കുന്നതിന് അദ്ദേഹം രാഷ്‌ട്രീയപരമായ ആക്ഷേപം നടത്തി. 'എല്ലാ കള്ളന്‍മാര്‍ക്കും പൊതുവായി മോദി എന്ന് പേരുള്ളത് എന്തുകൊണ്ട്' എന്ന് അദ്ദേഹം ചോദിച്ചു. രാഹുല്‍ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും മോദി സമുദായത്തിന്‍റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്.

എന്നാല്‍ തനിക്കെതിരെയുള്ള പരാതിയെ രാഹുല്‍ ഗാന്ധി കോടതിയില്‍ എതിര്‍ത്തു. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായവും പ്രകടമാക്കുക മാത്രമാണ് താന്‍ ചെയ്‌തതെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍, കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു.

രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ച് വിധി: കോടതി വിധി രാജ്യത്തൊട്ടാകെ രാഷ്‌ട്രീയ സംവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കളാണ് വിധിയില്‍ വ്യത്യസ്‌ത അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്. ബിജെപി തങ്ങളുടെ നിയമസംവിധാനം ഉപയോഗിച്ച് വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

എന്നാല്‍, രാഹുലിന്‍റെ പരമാര്‍ശം തികച്ചു നിരുത്തരവാദപരവും അപകീര്‍ത്തികരവുമാണെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ ഭാവിയിലും ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലും വിധി അനവധി പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നത് വ്യക്തമാണ്.

Last Updated : Mar 23, 2023, 5:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.