ETV Bharat / bharat

അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

author img

By

Published : Nov 5, 2020, 8:03 AM IST

റിപ്പബ്ലിക് ടി.വി കുടിശിക അടച്ചില്ലെന്നാരോപിച്ചാണ് ആർക്കിടെക്റ്റ്-ഇൻ്റീരിയർ ഡിസൈനർ അൻവേ നായിക്കിൻ്റെയും അമ്മയുടെ ആത്മഹത്യ. . മരിച്ച അൻവേ നായിക്കിൻ്റെ ഭാര്യയുടെയും മകളുടെയും മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി.

Arnab Goswami  Arnab's police custody  Arnab's police custody rejected  Arnab on judicial remand  Republic TV Editor in Chief  Republic TV  റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അര്‍ണബ് ഗോസ്വാമി  ജുഡീഷ്യല്‍ കസ്റ്റഡി  അൻവേ നായിക്  മൊഴി രേഖപ്പെടുത്തി
റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മുംബൈ: റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമിയെയും കേസിൽ അറസ്റ്റിലായ ഫിറോസ് മുഹമ്മദ് ഷെയ്ഖ്, നിതേഷ് സർദ എന്നിവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്ക് ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി.ഗോസ്വാമിയെ അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയിലാണി ഹാജരാക്കിയത്. 2018 ൽ റിപ്പബ്ലിക് ടി.വി കുടിശിക അടച്ചില്ലെന്നാരോപിച്ചാണ് ആർക്കിടെക്റ്റ്-ഇൻ്റീരിയർ ഡിസൈനർ അൻവേ നായിക്കിൻ്റെയും അമ്മയുടെ ആത്മഹത്യ. ഇതുമായി ബന്ധപ്പെട്ട് ഐ.പി.സിയുടെ സെക്ഷൻ 306 (ആത്മഹത്യ), 34 എന്നിവ പ്രകാരമാണ് കേസ്. മരിച്ച അൻവേ നായിക്കിൻ്റെ ഭാര്യയുടെയും മകളുടെയും മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി.

അതേസമയം ഗോസ്വാമിയെ പൊലീസ് മർദിച്ചുവെന്ന അഭിഭാഷകൻ്റെ ആരോപണത്തെ തുടർന്ന് ഗോസ്വാമിയെ സിവിൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. തുടർന്ന് നടത്തിയ പരിശോധനാ റിപ്പോർട്ടിൽ ആരോപണങ്ങൾ തെറ്റാണെന്നും പ്രതിയുടെ കൈയിൽ ചെറിയ പോറലുകൾ മാത്രമേയുള്ളൂവെന്നും മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി വിലയിരുത്തി. അതേസമയം അർണാബ് ഗോസ്വാമി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതായി അധികൃതർ പറഞ്ഞു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 34, 353, 504, 506 എന്നിവ പ്രകാരം അർണാബിനും അദ്ദേഹത്തിന്റെ രണ്ട് കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു.

കേസിൽ 28 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നായിക്കിൻ്റെ അക്കൗണ്ടൻ്റും അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലെ ജീവനക്കാരും ഉൾപ്പെടെ 17 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.