ETV Bharat / bharat

ജിഎസ്എൽവി MkIII വിക്ഷേപണം ഞായറാഴ്‌ച; കൗണ്ട്ഡൗൺ നാളെ തുടങ്ങും - ഐഎസ്ആർഒ

വൺവെബിന്‍റെ 36 ചെറിയ ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളുമായാണ് ജിഎസ്എൽവി MkIIIയുടെ വിക്ഷേപണം.

ISRO  GSLV MkIII  GSLV MkIII rocket mission  OneWeb satellites  Geosynchronous Satellite Launch Vehicle  Indian Space Research Organisation  Low Earth Orbit  ജിഎസ്എൽവി MkIII  ജിഎസ്എൽവി MkIII വിക്ഷേപണം  ജിഎസ്എൽവി MkIII വിക്ഷേപണം കൗണ്ട്ഡൗൺ  വൺവെബ്  നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡ്  ലോ എർത്ത് ഓർബിറ്റ്  ഐഎസ്ആർഒ  ഐഎസ്ആർഒ ജിഎസ്എൽവി
ജിഎസ്എൽവി MkIII വിക്ഷേപണം ഞായറാഴ്‌ച; കൗണ്ട്ഡൗൺ നാളെ തുടങ്ങും
author img

By

Published : Oct 21, 2022, 4:34 PM IST

ചെന്നൈ: ജിഎസ്എൽവി MkIIIയുടെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ശനിയാഴ്‌ച പുലർച്ചെ 12.07ന് ആരംഭിക്കുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ അറിയിച്ചു. നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്‍റെ (വൺവെബ്) 36 ചെറിയ ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളുമായാണ് ജിഎസ്എൽവി MkIIIയുടെ വിക്ഷേപണം. ഒക്‌ടോബർ 23ന് ഈ ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ്) എത്തിക്കുകയാണ് ലക്ഷ്യം.

ഇന്ത്യ ഭാരതി ഗ്ലോബലിന്‍റെയും ബ്രിട്ടീഷ് സർക്കാരിന്‍റെയും സംയുക്ത സംരംഭമാണ് വൺവെബ്. ആശയവിനിമയ സേവനങ്ങൾക്കായി 650 ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിൽ എത്തിക്കുകയാണ് സാറ്റലൈറ്റ് കമ്പനിയായ വൺവെബ് ലക്ഷ്യമിടുന്നത്.

വിക്ഷേപണം ഞായറാഴ്‌ച പുലർച്ചെ: ഒക്‌ടോബർ 23ന് പുലർച്ചെ 12.07ന് ജിഎസ്എൽവി MkIIIയുടെ വിക്ഷേപണം ഉണ്ടാകുമെന്ന് ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ 24 മണിക്കൂറിന് മുൻപ് ആരംഭിക്കുമെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പറയുന്നു. റോക്കറ്റ്, ഉപഗ്രഹ സംവിധാനങ്ങൾ എന്നിവയുടെ പരിശോധന, റോക്കറ്റിനുള്ള ഇന്ധനം നിറയ്ക്കൽ എന്നിവ കൗണ്ട്ഡൗൺ സമയത്ത് നടക്കും. ഐഎസ്ആർഒയുട ചരിത്രത്തിൽ ആദ്യമായാണ് ജിഎസ്എൽവി റോക്കറ്റ് വാണിജ്യ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.

മൂന്ന് ഘട്ടങ്ങളായി വിക്ഷേപണം: മൂന്ന് ഘട്ടങ്ങളുള്ള ജിഎസ്എൽവി MkIII റോക്കറ്റിന്‍റെ ആദ്യഘട്ടം ഖര ഇന്ധനം ഉപയോഗിച്ചും രണ്ടാം ഘട്ടം ദ്രാവക ഇന്ധനം ഉപയോഗിച്ചും മൂന്നാം ഘട്ടം ക്രയോജെനിക് എഞ്ചിൻ ഉപയോഗിച്ചുമാണ് വിക്ഷേപിക്കുന്നത്. 10 ടൺ ഭാരം ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിലേക്കും നാല് ടൺ ഭാരം ജിയോ ട്രാൻസ്‌ഫർ ഓർബിറ്റിലേക്കും വഹിക്കാനുള്ള ശേഷിയുള്ളതാണ് ജിഎസ്എൽവി MkIII റോക്കറ്റ്. റോക്കറ്റിൽ വിക്ഷേപിക്കപ്പെടുന്ന വെബ്‌വൺ ഉപഗ്രഹങ്ങളുടെ മൊത്തം വിക്ഷേപണ ഭാരം ആറ് ടൺ ആയിരിക്കും.

സ്വിസ് ആസ്ഥാനമായുള്ള ബിയോണ്ട് ഗ്രാവിറ്റി നിർമിച്ച ഡിസ്പെൻസർ സംവിധാനത്തിലായിരിക്കും 36 ഉപഗ്രഹങ്ങൾ. ബിയോണ്ട് ഗ്രാവിറ്റി നേരത്തെ 428 വൺവെബ് ഉപഗ്രഹങ്ങൾ ഏരിയൻസ്പേസിലേക്ക് വിക്ഷേപിക്കുന്നതിനുള്ള സാറ്റലൈറ്റ് ഡിസ്പെൻസറുകൾ നൽകിയിരുന്നു.

നേരത്തെ 428 വൺവെബ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി ഫ്രഞ്ച് സാറ്റലൈറ്റ് വിക്ഷേപണ കമ്പനിയായ ഏരിയൻസ്‌പേസിന് ബിയോണ്ട് ഗ്രാവിറ്റി സാറ്റലൈറ്റ് ഡിസ്‌പെൻസറുകൾ നൽകിയിരുന്നു. ഇത് ആദ്യമായാണ് ബിയോണ്ട് ഗ്രാവിറ്റി ഡിസ്‌പെൻസറുകൾ ഇന്ത്യൻ റോക്കറ്റുകളിൽ ഘടിപ്പിക്കുന്നത്. 1999 മുതൽ 345 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. ജിഎസ്എൽവി MkIIIയിൽ 36 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കുന്നതോടെ ഇത് 381 ആകും.

36 ഉപഗ്രഹങ്ങൾ കൂടി 2023 ജനുവരിയിൽ ഭ്രമണപഥത്തിലെത്തിക്കാൻ വൺവെബ് പദ്ധതിയിടുന്നുണ്ട്. ജിഎസ്എൽവി MkIII കൂടാതെ മറ്റൊരു വിക്ഷേപണം കൂടി ഈ വർഷം നടക്കും. അടുത്ത വർഷം ആദ്യം മൂന്ന് വിക്ഷേപണങ്ങൾ കൂടി നടക്കുമെന്ന് വൺവെബ് അറിയിച്ചു. ജിഎസ്എൽവി MkIII വിജയമാകുന്നതോടെ ഭ്രമണപഥത്തിലെത്തുന്ന വൺവെബിന്‍റെ ഉപഗ്രഹങ്ങളുടെ എണ്ണം 462 ആകും.

ഐഎസ്ആർഒയ്ക്ക് നിർണായകം: ജിഎസ്എൽവിയുടെ ആദ്യ വാണിജ്യ വിക്ഷേപണമാണ് ജിഎസ്എൽവി MkIII. ആദ്യമായി ഒരു ഇന്ത്യൻ റോക്കറ്റ് ആറ് ടണ്ണിലധികം ഭാരം വഹിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ ആദ്യമായാണ് വൺവെബിന്‍റെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഇന്ത്യൻ റോക്കറ്റ് ഉപയോഗിക്കുന്നത്.

ജിഎസ്എൽവി MkIIIയുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വാണിജ്യ വിഭാഗമായ NSIL ആണ് കരാർ ചെയ്‌തിരിക്കുന്നത്. ലോ എർത്ത് ഓർബിറ്റിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് ആദ്യമായാണ് ജിഎസ്എൽവി ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയും ജിഎസ്എൽവി MkIIIയ്ക്കുണ്ട്. അതിനാൽ വലിയ പ്രാധാന്യത്തോടെയാണ് റോക്കറ്റിന്‍റെ വിക്ഷേപണം ഐഎസ്ആർഒ നോക്കിക്കാണുന്നത്.

Also Read: ചന്ദ്രയാൻ 3 വിക്ഷേപണം 2023 ജൂണിൽ; ഗഗൻയാൻ അബോർട്ട് മിഷൻ അടുത്ത വർഷം ആദ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.