ETV Bharat / bharat

ഡെനിം കാണാന്‍ ലളിതം, വില കേട്ടാല്‍ ഞെട്ടും; ആലിയയുടെ എയര്‍പോട്ട് ലുക്കിന് 4 ലക്ഷം - ആലിയയുടെ എയര്‍പോട്ട് ലുക്കിന് 4 ലക്ഷം

മുംബൈ വിമാനത്താവളത്തിലെത്തിയ ആലിയ ഭട്ടിന്‍റെ ഡെനിമിലാണ് പാപ്പരാസികളുടെ കണ്ണുകള്‍. ഈ ഡെനിമിന്‍റെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍

Alia Bhatt  Alia Bhatt airport look  Alia Bhatt at Mumbai airport  Alia Bhatt in denim  Alia Bhatt airport look outfit price  Alia Bhatt back from dubai  Alia Bhatt in jeans  ആലിയയുടെ ഡെനിം കാണാന്‍ ലളിതം  ആലിയയുടെ ഡെനിം  ആലിയ  ആലിയയുടെ എയര്‍പോട്ട് ലുക്കിന് 4 ലക്ഷം  ആലിയ ഭട്ടിന്‍റെ ഡെനിമിലാണ് പാപ്പരാസികളുടെ
ആലിയയുടെ എയര്‍പോട്ട് ലുക്കിന് 4 ലക്ഷം
author img

By

Published : Apr 26, 2023, 3:00 PM IST

'ഹാർട്ട് ഓഫ് സ്‌റ്റോൺ' എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ആദ്യമായി മെറ്റ് ഗാലയിൽ പ്രത്യക്ഷപ്പെടാനൊരുങ്ങുന്ന താരം ഇപ്പോള്‍ യാത്രാ തിരക്കിലാണ്. ദുബായിൽ ഒരു ദിവസം ചെലവഴിച്ച ശേഷം മുംബൈ വിമാനത്താവളത്തിൽ എത്തിയിരിക്കുകയാണ് താരം.

ഡെനിം ലുക്കില്‍ മേക്കപ്പില്ലാതെയാണ് ആലിയ ചൊവ്വാഴ്‌ച രാത്രി മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. വളരെ സിംപിള്‍ ലുക്കിലാണ് ആലിയയെ കാണപ്പെട്ടത്. എന്നാൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഔട്ട്ഫിറ്റായിരുന്നു ആലിയ ധരിച്ചിരുന്നത്. ഈ വേഷത്തില്‍ വളരെ കൂളായാണ് ആലിയ കാണപ്പെട്ടത്.

വിമാനത്താവളത്തില്‍ കൂള്‍ ലുക്കിലെത്തിയ ആലിയയുടെ ചിത്രങ്ങളും വീഡിയോകളും പാപ്പരാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നീല നിറമുള്ള ഡെനിം ജോഡികളാണ് താരം ധരിച്ചിരുന്നത്. വെള്ള നിറമുള്ള ടീഷര്‍ട്ടും, നീല ഡെനിം ജാക്കറ്റും, നീല ജീന്‍സുമായിരുന്നു താരം ധരിച്ചിരുന്നത്.

ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ് ആലിയയുടെ ഈ ഡെനിം ഔട്ട്‌ഫിറ്റുകള്‍. ഡെനിം ജാക്കറ്റിന് 1,71,916 രൂപയാണ് വില. ഔട്ട്‌ഫിറ്റിന് മാത്രമല്ല, ആലിയയുടെ ബാഗും ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ്. താരം കയ്യില്‍ കരുതിയിരുന്ന ജിജി ടോട്ട് ബാഗിന്‍റെ വില 1,67,994 രൂപയാണ്. സ്‌നീക്കറുകള്‍ക്ക് 75,423 രൂപയാണ് വില. ആകെ 4,15,333 രൂപയ്ക്ക് മുകളിലാണ് ആലിയയുടെ എയർപോർട്ട് ലുക്കിന്. മേക്കപ്പ് ഇല്ലാതെ ഡെനിം ഔട്ട്‌ഫിറ്റിലെത്തിയ താരം സ്വാഭാവിക തിളക്കം നിലനിര്‍ത്തിയ താരം പാപ്പരാസികള്‍ക്ക് മുന്നില്‍ ഫോട്ടോയ്‌ക്കും പോസ്‌ ചെയ്‌തു.

അതേസമയം, ഈ വർഷം ആലിയ തന്‍റെ ആദ്യ മെറ്റ് ഗാലയിൽ പങ്കെടുക്കും. ചുവന്ന പരവതാനിയിൽ ആലിയയെ കാണാൻ ഇനിയും കാത്തിരിക്കാനാവില്ല ആരാധകർക്ക്. ഗാൽ ഗാഡോട്ട്, സോഫി ഒക്കോനെഡോ, മത്തിയാസ് ഷ്വീഗോഫർ, ജിംഗ് ലൂസി, പോൾ റെഡി എന്നിവർക്കൊപ്പം ആലിയയും ഹാർട്ട് ഓഫ് സ്‌റ്റോണിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കും. രൺവീർ സിങ്ങിനൊപ്പമുള്ള 'റോക്കി ഔർ റാണി കി പ്രേം കഹാനി' ആണ്‌ ആലിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Also Read: 'റാഹ നിങ്ങളോടൊപ്പമുണ്ട്' : ആലിയയുടെ ഹൃദയം കവർന്ന് ഹോട്ടൽ അധികൃതരുടെ സർപ്രൈസ് സമ്മാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.