ETV Bharat / bharat

യുപിയിൽ 'കൊറോണ മാതക്ക്' ക്ഷേത്രം നിർമിച്ചു; അഞ്ച് ദിവസത്തിന് ശേഷം പൊളിച്ചു നീക്കി - UP 'Corona mata' temple

പൊലീസാണ് ക്ഷേത്രം പൊളിച്ച് നീക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

യുപിയിൽ കൊവിഡ് മാതാ ക്ഷേത്രം  യുപി കൊവിഡ് ക്ഷേത്രം  കൊറോണ വൈറസ്  ഉത്തർപ്രദേശ് കൊവിഡ്  'Corona mata' temple  UP 'Corona mata' temple  'Corona mata' temple NEWS
യുപിയിൽ 'കൊറോണ മാതക്ക്' ക്ഷേത്രം നിർമിച്ചു
author img

By

Published : Jun 12, 2021, 8:01 PM IST

ലഖ്‌നൗ: കൊറോണ വൈറസിൽ നിന്ന് രക്ഷ നേടാനായി ജൂഹി ശുക്കുൾപൂർ ഗ്രാമത്തിൽ 'കൊറോണ മാത'യുടെ പേരിൽ ക്ഷേത്രം പണിതു. ജൂൺ ഏഴിന് പണിത ക്ഷേത്രം വെള്ളിയാഴ്‌ചയോടെ പൊളിച്ച് നീക്കി. അതേ സമയം പൊലീസാണ് ക്ഷേത്രം പൊളിച്ച് നീക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

തർക്കം നിലനിൽക്കുന്ന ഭൂമിയിലാണ് ക്ഷേത്രം പണിതതെന്നും ഭൂമിയുടെ ഉടമസ്ഥരാണ് ക്ഷേത്രം നശിപ്പിച്ചതെന്നും ആരോപണമുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ ലോകേഷ് കുമാർ ശ്രീവാസ്‌തവയാണ് അഞ്ച് ദിവസം മുമ്പ് ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. തുടർന്ന് 'കൊറോണ മാത'യുടെ വിഗ്രഹവും ക്ഷേത്രത്തിൽ സ്ഥാപിച്ചു. ക്ഷേത്ര പൂജകൾ നടത്താനായി പൂജാരിയെയും നിയമിച്ചിരുന്നു.

നോയിഡയിൽ താമസിക്കുന്ന ലോകേഷ്, നാഗേഷ് കുമാർ ശ്രീവാസ്‌തവ, ജയ്‌പ്രകാശ്‌ ശ്രീവാസ്‌തവ എന്നിവരുടെ ഭൂമിയിലാണ് ക്ഷേത്രം നിർമിച്ചത്. അനധികൃതമായി ഭൂമി കയ്യേറിയാണ് ക്ഷേത്രം നിർമിച്ചതെന്ന് നാഗേഷ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

READ MORE: കൊവിഡ് വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കണം: യോഗി ആദിത്യനാഥ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.