ETV Bharat / bharat

കർണാടകയിലെ കൊവിഡ് കേസുകൾ വർധിക്കുന്നു; സംസ്ഥാനം രണ്ടാം തരംഗ ഭീഷണിയിൽ

author img

By

Published : Mar 15, 2021, 6:33 PM IST

സംസ്ഥാന സർക്കാരോ ആരോഗ്യ വകുപ്പോ നിലവിൽ രണ്ടാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും കണക്കുകൾ പ്രകാരം സംസ്ഥാനം രണ്ടാം തരംഗത്തിലേക്ക് കടക്കുന്നതായാണ് കാണുന്നതെന്ന് വിദഗ്‌ദർ ചൂണ്ടിക്കാട്ടി

Karnataka covid cases  bengalure covid cases  covid risisng in karnataka  karnataka covid second wave  കർണാടക കൊവിഡ് കേസുകൾ  ബെംഗളൂരു കൊവിഡ് കേസുകൾ  കർണാടകയിൽ കൊവിഡ് കേസുകൾ ഉയരുന്നു  കർണാടക കൊവിഡ് രണ്ടാം തരംഗം
കർണാടകയിലെ കൊവിഡ് കേസുകൾ വർധിക്കുന്നു; രണ്ടാം തരംഗ ഭീഷണിയിൽ സംസ്ഥാനം

ബെംഗളൂരു: കർണാടകയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. കൊവിഡിന്‍റെ രണ്ടാം തരംഗ ആശങ്കയിൽ സംസ്ഥാനം. കഴിഞ്ഞ 15 ദിവസത്തിനിടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരു അടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയിലധികമായാണ് വർധിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 900ത്തിലധികം കൊവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.

ആളുകൾ മാസ്‌ക് ധരിക്കാത്തതും സാമൂഹ്യ അകലം പാലിക്കാത്തതും വ്യക്തി ശുചിത്വം പാലിക്കാത്തതുമാണ് നിലവിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ കാരണമെന്നും ഡോക്‌ടർമാർ അഭിപ്രായപ്പെട്ടു. അന്താരാഷ്‌ട്ര, അന്തർസംസ്ഥാന യാത്രകളിൽ നിയന്ത്രണം ഇല്ലാത്തതും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ കാരണമായെന്നും വിദഗ്‌ദർ പറയുന്നു.

കൊവിഡ് പരിശോധനകളും കൃത്യമായ ചികിത്സയും മരണനിരക്ക് കുറച്ചെങ്കിലും കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരോ ആരോഗ്യ വകുപ്പോ നിലവിൽ രണ്ടാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും കണക്കുകൾ പ്രകാരം സംസ്ഥാനം രണ്ടാം തരംഗത്തിലേക്ക് കടക്കുന്നതായാണ് വ്യക്തമാകുന്നതെന്നും വിദഗ്‌ദർ ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.