ശ്രീനഗര്‍: സെന്‍ററല്‍ കശ്മീരില്‍ വൈകിട്ട് സിആര്‍പിഎഫ് 23ാം ബെറ്റാലിയന് നേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ജവാനും സാധാരണക്കാരനും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
മീരജ് അഹമ്മദിനും സര്‍ത്താജ് അഹമ്മദിനുമാണ് പരിക്കേറ്റത്. അതേസമയം ആക്രമണം നടത്തിയ ആളെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Also Read: Cannabis prevent Covid19: കൊവിഡിനെ പ്രതിരോധിക്കാൻ കഞ്ചാവ്; കണ്ടെത്തലുമായി യുഎസ് ഗവേഷകർ