ന്യൂഡല്‍ഹി: Coonoor Army Helicopter Crash തമിഴ്നാട്ടിലെ കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. ട്വിറ്ററിലാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ എം.ഐ 175 വി ഹെലികോപ്റ്ററാണ് ഊട്ടിയില്‍ തകര്‍ന്നുവീണത്.
കനത്ത മഞ്ഞ് വീഴ്‌ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചോപ്പറില്‍ ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവുമടക്കം 14 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.