ചെന്നൈ: കൊവിഡ് രോഗിയെ കൊലപ്പെടുത്തിയ താത്കാലിക ആശുപത്രി ജീവനക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുനിത (41) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കയ്യിലെ മൊബൈൽ ഫോണും പണവും കൈക്കലാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്‌നാട്ടിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലാണ് സംഭവം.
Also Read: തമിഴ്‌നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വിദേശ മദ്യം പിടികൂടി
മെയ് 23നായിരുന്നു സുനിതയെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 24ന് സുനിതയുടെ ഭർത്താവ് ആശുപത്രിയിൽ സുനിതയെ കാണാനായി എത്തിയപ്പോൾ കൊവിഡ് വാർഡിൽ സുനിതയെ കാണാനില്ലെന്ന് മനസിലാക്കി. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Also Read: താനെ മോഷണക്കേസ്; മൂന്ന് പേർ അറസ്റ്റിൽ
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും സുനിതയുടെ മൃതദേഹം ജൂൺ എട്ടിന് കണ്ടെത്തുകയുമായിരുന്നു. അന്വേഷണം തുടർന്ന പൊലീസ് ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്‌തു. തുടർന്നാണ് സുനിതയെ അവസാനം കണ്ടത് രതി ദേവി എന്ന താത്കാലിക ജീവനക്കാരിയുടെ കൂടെയാണെന്ന് കണ്ടെത്തിയത്.
രതി ദേവിയെ പൊലീസ് ചോദ്യം ചെയ്യുകയും ഇവർ കുറ്റസമ്മതം നടത്തുകയുമായിരുന്നു. വീൽചെയറിൽ സുനിതയെ ആശുപത്രിയുടെ എട്ടാം നിലയിലെത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി.