മുംബൈ : മഹാരാഷ്‌ട്രയിലേക്ക് കൊണ്ടുപോകുകയായിരുന്ന ബീഫുമായി രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിൽ നിന്ന് കണ്ടെയ്‌നറില്‍ കൊണ്ടുപോയ 21,000 കിലോ ബീഫാണ് മുംബൈ- അഹമ്മദാബാദ് ദേശീയപാതയിൽ ക്രൈംബ്രാഞ്ച് പിടികൂടിയത്. 20.6 ലക്ഷം വിലവരുന്ന മാംസമാണ് പിടികൂടിയത്.
രജേന്ദ്ര വാനിയാർ, രഞ്ചിത്ത് കുമാർ ഗണേശൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടർ അജയ് വാസവെയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
സെപ്‌റ്റംബർ മാസത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ബീഫ് സമാന രീതിയിൽ പിടികൂടിയിരുന്നു. 2015 മുതല്‍ മഹാരാഷ്‌ട്രയിൽ ബീഫ് നിരോധനമാണ്.