ETV Bharat / bharat

ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി ആര്യന്‍ ഖാന്‍ സമ്മതിച്ചതായി കുറ്റപത്രം - ആര്യന്‍ ഖാന്‍ ലഹരിമരുന്ന് എന്‍സിബി കുറ്റപത്രം

അമേരിക്കയില്‍ ബിരുദ പഠനകാലത്ത് ഉറക്ക പ്രശ്‌നങ്ങളെ തുടര്‍ന്ന് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് ആര്യന്‍ ഖാന്‍ മൊഴി നല്‍കിയതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എന്‍സിബി) കഴിഞ്ഞ ദിവസം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

aryan khan consumed ganja  aryan khan ganja consumption ncb chargesheet  aryan khan ganja sleeping disorder  aryan khan ncb statement  aryan khan drugs on cruise case  ആര്യന്‍ ഖാന്‍ ക്ലീന്‍ ചിറ്റ്  ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ്  ആര്യന്‍ ഖാന്‍ കഞ്ചാവ് ഉപയോഗം  ആര്യന്‍ ഖാന്‍ ലഹരിമരുന്ന് എന്‍സിബി കുറ്റപത്രം  ആര്യന്‍ ഖാന്‍ കഞ്ചാവ് എന്‍സിബി മൊഴി
കഞ്ചാവ് ഉപയോഗിച്ചത് ഉറക്ക പ്രശ്‌നം മൂലം; ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി ആര്യന്‍ ഖാന്‍ സമ്മതിച്ചതായി കുറ്റപത്രം
author img

By

Published : May 29, 2022, 5:43 PM IST

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ്‌ ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിച്ചതായി കുറ്റപത്രം. അമേരിക്കയില്‍ ബിരുദ പഠനകാലത്ത് ഉറക്ക പ്രശ്‌നങ്ങളെ തുടര്‍ന്ന് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് ആര്യന്‍ ഖാന്‍ മൊഴി നല്‍കിയതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എന്‍സിബി) കഴിഞ്ഞ ദിവസം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

14 പേർക്കെതിരെയാണ് എന്‍സിബി മുംബൈ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേർക്കെതിരെ തെളിവില്ലെന്നാണ് എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 2021 ഒക്‌ടോബര്‍ രണ്ടിന് ആഡംബര കപ്പലില്‍ നടത്തിയ റെയ്‌ഡില്‍ അര്‍ബാസ് മെർച്ചന്‍റിന്‍റെ പക്കല്‍ നിന്ന് ചരസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഞ്ചാവ് വലിച്ച് തുടങ്ങിയത് പഠനകാലത്ത്: എൻസിബിക്ക് മുന്‍പാകെ നൽകിയ ഒരു മൊഴിയിൽ, 2018ൽ അമേരിക്കയില്‍ ബിരുദ പഠന കാലത്ത് കഞ്ചാവ് വലിക്കാൻ തുടങ്ങിയതായി ആര്യൻ ഖാൻ സമ്മതിച്ചു. ഉറക്കം സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഞ്ചാവ് വലിക്കുന്നത് ഇതിന് പരിഹാരമാകുമെന്ന് ചില ഓണ്‍ലൈന്‍ ലേഖനങ്ങളില്‍ വായിച്ചുവെന്നും അതിനെ തുടര്‍ന്നാണ് ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നാണ് ആര്യന്‍ ഖാന്‍ എന്‍സിബിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത്.

മറ്റൊരു മൊഴിയില്‍ തന്‍റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ ലഹരിമരുന്നുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ചാറ്റ് നടത്തിയത് താനാണെന്ന് ആര്യൻ ഖാൻ സമ്മതിച്ചതായി എൻസിബി സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. ബാന്ദ്രയിലുള്ള ഒരു ഡീലറെ തനിക്ക് അറിയാമെന്നും എന്നാൽ സുഹൃത്ത് ആചിത്ത് വഴിയുള്ള പരിചയമായതില്‍ ഡീലറുടെ പേരോ സ്വദേശമോ അറിയില്ലെന്നുമാണ് ആര്യന്‍ ഖാന്‍ മൊഴി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാന്‍ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ലെന്നും ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും ക്ലീന്‍ ചിറ്റ് നല്‍കുന്നതിനിടെ എൻസിബി വ്യക്തമാക്കിയിരുന്നു.

ആര്യന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി: കേസില്‍ പ്രതിയായ അർബാസ് എ മര്‍ച്ചന്‍റ് തന്‍റെ പക്കല്‍ നിന്ന് കണ്ടെടുത്ത ആറ് ഗ്രാം ചരസ് ആര്യൻ ഖാന് വേണ്ടിയുള്ളതാണെന്ന് തന്‍റെ മൊഴികളിലൊന്നും പറഞ്ഞിട്ടില്ലെന്ന് തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. ആര്യൻ ഖാനും തന്‍റെ മൊഴികളില്‍ ചരസ് തനിക്ക് വേണ്ടിയുള്ളതാണെന്ന് സമ്മതിച്ചിട്ടില്ല. 2021 ഒക്‌ടോബറില്‍ അർബാസ് നല്‍കിയ മൊഴിയില്‍ ആഡംബര കപ്പലിലേക്ക് ലഹരിമരുന്ന് കൊണ്ടുപോകരുതെന്ന് ആര്യൻ ഖാൻ മുന്നറിയിപ്പ് നൽകിയതായും കുറ്റപത്രത്തില്‍ പറയുന്നു.

ആര്യൻ ഖാന്‍റെ മൊബൈൽ ഫോൺ ഔപചാരികമായി പിടിച്ചെടുത്തിട്ടില്ലെന്നും ഫോണിൽ നിന്ന് കണ്ടെടുത്ത ചാറ്റുകളൊന്നും തന്നെ ഇപ്പോഴത്തെ കേസുമായി ബന്ധമുള്ളതല്ലെന്നും കുറ്റപത്രത്തിലുണ്ട്. എന്നാൽ, അന്വേഷണ ഏജൻസിക്ക് മുന്‍പാകെ നൽകിയ ഒരു മൊഴിയിൽ, അമേരിക്കയിലെ ലോസ് ഏഞ്ചൽസില്‍ വച്ച് പരീക്ഷണാടിസ്ഥാനത്തിൽ താൻ കഞ്ചാവ് വലിച്ചിരുന്നതായി ആര്യൻ ഖാൻ സമ്മതിച്ചിട്ടുണ്ട്. ലഹരിമരുന്ന് വാങ്ങുന്നത് സംബന്ധിച്ച് കേസിലെ മറ്റൊരു കുറ്റാരോപിതനായ അചിത്തുമായി വാട്‌സ്ആപ്പില്‍ ചാറ്റ് നടത്തിയതായും ആര്യന്‍ ഖാന്‍ സമ്മതിച്ചിട്ടുണ്ട്.

അനന്യ പാണ്ഡെയുമായുള്ള ചാറ്റ്: കഞ്ചാവിന്‍റെ കോഡ് ഭാഷയായ 'ദോഖ' വാങ്ങുന്നതിനെക്കുറിച്ചാണ് തങ്ങൾ സംസാരിച്ചതെന്ന് ആര്യൻ ഖാന്‍റെ മൊഴിയിലുണ്ട്. കഞ്ചാവ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെയുമായുള്ള ചാറ്റ് താന്‍ നടത്തിയതാണെന്ന് ആര്യൻ ഖാൻ സമ്മതിച്ചുവെന്നും ഐഫോണിന്‍റെ ഐ-മെസേജ് ഫീച്ചർ വഴിയാണ് സന്ദേശങ്ങൾ അയച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതനുസരിച്ച് അനന്യ പാണ്ഡെയുടെ മൊഴി എന്‍സിബി രേഖപ്പെടുത്തിയിരുന്നു.

2019ൽ നടന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട ചാറ്റുകള്‍ അനന്യ പാണ്ഡെ സമ്മതിച്ചുവെന്നും എന്നാല്‍ ഇവ തമാശ രൂപേണെ നടത്തിയ ചാറ്റുകളാണെന്നുമാണ് നടിയുടെ മൊഴിയിലുള്ളതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. പിന്നീട് നടത്തിയ ചാറ്റുകളെല്ലാം ഇതിനോട് അനുബന്ധിച്ചുള്ളതാണ്. എന്നാല്‍ ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് ആര്യൻ കള്ളം പറയുകയാണെന്നും എന്തിനാണ് ആര്യൻ ഇങ്ങനെ പറഞ്ഞത് എന്ന് തനിക്കറിയില്ലെന്നുമാണ് അനന്യ പാണ്ഡെയുടെ മൊഴി.

ആര്യൻ ഖാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ, 2021 ഒക്‌ടോബർ 21ന് അനന്യ പാണ്ഡെക്കെതിരെ തുടർനടപടികൾ സ്വീകരിച്ചു. അനന്യ പാണ്ഡെയുടെ വീട്ടിൽ തിരച്ചില്‍ നടത്തിയെങ്കിലും ലഹരിമരുന്നൊന്നും പിടികൂടാനായില്ലെന്നും എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

Read more: ആര്യനെ കുടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട എന്‍സിബി സംഘം ; ലഹരി പാര്‍ട്ടി കേസിന്‍റെ നാള്‍വഴി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.