ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രവർത്തനങ്ങളെ തുറന്ന് കാട്ടണമെന്ന് ആഹ്വാനം ചെയ്‌ത് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പാർലമെന്‍റ് അംഗങ്ങളും പാർട്ടി അംഗങ്ങളോടുമായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം.
കൊവിഡിനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിന്ന് പ്രതിപക്ഷം തടസം നിൽക്കുന്നു. കേന്ദ്ര സർക്കാരിന്‍റെ വാക്‌സിനേഷൻ ഡ്രൈവിനെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. പ്രതിപക്ഷം ഈ വിഷയത്തിൽ രാഷ്‌ട്രീയം കളിക്കുകയാണ്. വാക്‌സിനേഷൻ ഡ്രൈവിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ജെപി നദ്ദ പറഞ്ഞു.
READ MORE: കേന്ദ്രം സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചത് കോൺഗ്രസിന്‍റെ പരിശ്രമത്താല്‍: ഡി കെ ശിവകുമാർ
സംസ്ഥാനങ്ങൾ വാക്‌സിൻ നൽകുകയെന്നത് കേന്ദ്ര സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും അതേ സമയം വാക്‌സിനുകൾ വേസ്റ്റ് ആക്കുന്നത് തടയേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ദൗത്യം ആണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
READ MORE: രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചരുടെ എണ്ണം 5 കോടി പിന്നിട്ടു