ചണ്ഡീഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ബസ് അപകടത്തില്‍പെട്ട് 5 മരണം. നിരവധി പേര്‍ക്ക് ഏറ്റിട്ടുണ്ട്. മോഗ ജില്ലയിലെ ലൊഹാരയില്‍ വച്ചാണ് അപകടം ഉണ്ടായത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച മിനിബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നവജ്യോത് സിങ് സിദ്ദു ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി പഞ്ചാബിലെ സിറയില്‍ നിന്നും എത്തിയ പ്രവര്‍ത്തകരുടെ വാഹനമാണ് അപകത്തില്‍പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
കോൺഗ്രസ് പ്രവർത്തകരുടെ മരണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പിസിസി അധ്യക്ഷൻ നവജോത് സിങ്ങും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് വിദഗ്‌ധ ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പഞ്ചാബ് കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷനായി നിയമിതനായ നവജോത് സിങ് സിദ്ധു സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവധി ജില്ലകളില്‍ നിന്ന് നിരവധി പ്രവര്‍ത്തകരാണ് ചണ്ഡീഗഡില്‍ എത്തിയത്.
Also Read: പെഗാസസ് തീവ്രവാദത്തിനെതിരെ വികസിപ്പിച്ചെടുത്ത ആയുധമെന്ന് രാഹുല്‍ ഗാന്ധി