ETV Bharat / bharat

ഗുജറാത്തിന് ബിജെപിയിൽ നിന്ന് ലഭിച്ചത് 'വിശപ്പും ഭയവും സ്വേച്ഛാധിപത്യവും' മാത്രം; കുറ്റപത്രവുമായി കോണ്‍ഗ്രസ് - കുറ്റപത്രം

തങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഈ വിഷയങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് കുറ്റപത്രം പുറത്തിറക്കിയതെന്നും കോണ്‍ഗ്രസ്

കുറ്റപത്രവുമായി കോണ്‍ഗ്രസ്  ഗുജറാത്ത് തെരഞ്ഞെടുപ്പ്  Gujarat Assembly polls  Congress releases charge sheet against BJP  Congress against BJP  ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ്  ബിജെപി  ബിജെപിക്കെതിരെ കോണ്‍ഗ്രസിന്‍റെ കുറ്റപത്രം  മോർബി പാലം  ബിൽക്കിസ് ബാനു  ഭരത് സിങ് സോളങ്കി  BJP  Congress  Gujarat Congress released charge sheet  Morbi bridge collapse  Bilkis Bano gang rape case  കുറ്റപത്രം  മഹാത്മാഗാന്ധി
ഗുജറാത്തിന് ബിജെപിയിൽ നിന്ന് ലഭിച്ചത് 'വിശപ്പും ഭയവും സ്വേച്ഛാദിപത്യവും' മാത്രം; കുറ്റപത്രവുമായി കോണ്‍ഗ്രസ്
author img

By

Published : Nov 6, 2022, 10:09 PM IST

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന സർക്കാരിനെതിരെ 22 പോയിന്‍റുകളുൾപ്പെട്ട 'കുറ്റപത്രം' പുറത്തിറക്കി കോണ്‍ഗ്രസ്. ഗുജറാത്ത് സർക്കാരിന്‍റെ ഭരണം ജനവിരുദ്ധമാണെന്നും ഒരു ശരാശരി ഗുജറാത്ത് സ്വദേശിക്ക് സർക്കാരിൽ നിന്ന് ലഭിച്ചത് 'വിശപ്പും ഭയവും സ്വേച്ഛാധിപത്യവും' മാത്രമായിരുന്നുവെന്നും കുറ്റപത്രത്തിൽ കോണ്‍ഗ്രസ് ആരോപിച്ചു.

135 പേരുടെ മരണത്തിനിടയാക്കിയ മോർബി പാലം തകർന്ന സംഭവവും, ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിച്ചതും, ഗുജറാത്ത് കലാപത്തിനിടെ അവരുടെ കുടുംബത്തിലെ ഏഴ് അംഗങ്ങളെ കൊലപ്പെടുത്തിയതും 'ഭരണഘടനാവിരുദ്ധം' എന്നാണ് കോണ്‍ഗ്രസ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ഗുജറാത്തിന്‍റെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ തുടർച്ചയായ ജനവിരുദ്ധ ഭരണവും കെടുകാര്യസ്ഥതയും കൊണ്ട് നശിച്ചുവെന്നും കോൺഗ്രസ് ആരോപിക്കുന്നു.

തങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വേളയിൽ ഈ വിഷയങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് കുറ്റപത്രം പുറത്തിറക്കിയതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭരത് സിങ് സോളങ്കി പറഞ്ഞു. മഹാത്മാഗാന്ധിയുടെയും സർദാർ പട്ടേലിന്‍റെയും ഗുജറാത്തിന് വീണ്ടും അഭിമാനിക്കാൻ കോണ്‍ഗ്രസിന് വോട്ടിടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അഴിഞ്ഞ് വീണ മുഖംമൂടി: ഒക്‌ടോബർ 30-ലെ മോർബി പാലം തകർന്ന സംഭവം ബിജെപി സൃഷ്‌ടിച്ച ദുരന്തമാണെന്നും മനുഷ്യജീവന് യാതൊരു വിലയുമില്ലാത്ത ബിജെപിയുടെ അഴിമതിയുടെ നേരിട്ടുള്ള ഫലമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളെ വിട്ടയക്കുന്നതിന് നിലവിലുള്ള വ്യവസ്ഥകളും ചർച്ചകളും സർക്കാർ അവഗണിച്ചതായും കോണ്‍ഗ്രസ് പറഞ്ഞു. ഇതിലൂടെ സ്‌ത്രി സുരക്ഷയെന്ന ബിജെപിയുടെ മുഖംമൂടി അഴിഞ്ഞുവീണെന്നും കുറ്റപത്രത്തിൽ പറയുന്നു.

മഹാത്മാഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൽ ഗവർണർ ആചാര്യ ദേവവ്രതിനെ ചാൻസലറായി നിയമിച്ചതിന് ശേഷം തെറ്റായ രീതിയിലുള്ള കടന്നുകയറ്റമാണ് സർക്കാർ നടത്തിയത്. സർക്കാർ ഖജനാവ് ഉപയോഗിച്ച് സർക്കാർ അനുകൂല വ്യവസായികളെ സമ്പന്നരാക്കുക, സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകർക്കുക, ദാരിദ്ര്യം വർധിപ്പിക്കുക, അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കുക എന്നിവ ബിജെപി സർക്കാരിന്‍റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നുവെന്നും കുറ്റപത്രത്തിലൂടെ കോണ്‍ഗ്രസ് പരിഹസിച്ചു.

ഇവയാണ് നേട്ടങ്ങൾ: തൊഴിലില്ലായ്‌മയുടെ വർധനവ്, വിദ്യാഭ്യാസത്തിന്‍റെ വാണിജ്യവത്‌ക്കരണം, സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലായ്‌മ, കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലെ കെടുകാര്യസ്ഥത, സാമുദായിക രാഷ്ട്രീയം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട പൗരന്മാർക്കെതിരായ പീഡനവും അവഗണനയും തുടങ്ങിയവയാണ് ഭരണകക്ഷിയുടെ മറ്റ് സുപ്രധാന നേട്ടങ്ങളെന്നും കോണ്‍ഗ്രസ് കുറ്റപത്രത്തിലൂടെ ചൂണ്ടിക്കാട്ടി.

ബിജെപി ജിഡിപി, വികസനം, 'ഇരട്ട എഞ്ചിൻ' സർക്കാർ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ വിജയ് രൂപാണി സർക്കാരിന്‍റെ സിംഗിൾ എഞ്ചിന്‍റെ പരാജയം മുഴുവൻ സർക്കാരിനെയും മാറ്റിമറിച്ചു. കോണ്‍ഗ്രസ് സർക്കാരിന്‍റെ കാലത്ത് ജിഡിപി 18-23 ശതമാനം ഉയർന്നിരുന്നു. എന്നാൽ ബിജെപി സർക്കാരിന്‍റെ കീഴിൽ സംസ്ഥാനം 1.35 ശതമാനം നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും ഭരത് സിങ് സോളങ്കി പറഞ്ഞു.

വഞ്ചിക്കപ്പെട്ട് കർഷകർ: പണപ്പെരുപ്പം, വർധിക്കുന്ന ദാരിദ്ര്യം, നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്‌ടപ്പെടൽ, കടക്കെണി, തൊഴിലില്ലായ്‌മ മൂലമുള്ള പ്രതിസന്ധി, ആരോഗ്യ ബജറ്റിൽ കുറവ് വരുത്തിക്കൊണ്ടുള്ള ആരോഗ്യ സംരക്ഷണം, വ്യാപകമായ പോഷകാഹാരക്കുറവ് എന്നിവയും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. ഏറ്റവും കുറഞ്ഞ കർഷക വേതനവും കുറഞ്ഞ താങ്ങുവിലയും, ഉയർന്ന കടബാധ്യതയും നൽകി ബിജെപി ഭരണത്തിൽ കർഷകർ വഞ്ചിക്കപ്പെട്ടുവെന്നും കോൺഗ്രസ് അവകാശപ്പെട്ടു

READ MORE: '500 രൂപയ്‌ക്ക് സിലിണ്ടര്‍, 10 ലക്ഷം തൊഴിലവസരങ്ങള്‍'; ഗുജറാത്തില്‍ വാഗ്‌ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി

ചങ്ങാത്ത മുതലാളിത്തം, കുംഭകോണങ്ങൾ, വ്യാപകമായ അഴിമതി, വൈദ്യുതി വിതരണ പ്രശ്‌നങ്ങൾ, ആദിവാസി ക്ഷേമത്തെക്കുറിച്ചുള്ള അജ്ഞത, ദലിതർക്കിടയിലെ സുരക്ഷിതത്വമില്ലായ്‌മ, താളം തെറ്റിയ ക്രമസമാധാന നില, തൊഴിലാളികളെ ചൂഷണം ചെയ്യൽ, സർക്കാർ ജീവനക്കാരോടുള്ള മോശമായ പെരുമാറ്റം, പഞ്ചായത്തീരാജ് സംവിധാനത്തിന്‍റെ പൊളിച്ചെഴുത്ത് തുടങ്ങിയ വിഷയങ്ങളും കുറ്റപത്രത്തിൽ കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.