ന്യൂഡല്‍ഹി: ആര്‍എസ്എസ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരെയും ബിജെപിയെ ഭയക്കുന്നവരെയും പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭയമുള്ളവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്‍റെ യോഗത്തിലായിരുന്നു കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കള്‍ക്കെതിരെ രാഹുലിന്‍റെ പരാമർശം.
"ഭയമില്ലാത്ത നിരവധി ആളുകള്‍ കോണ്‍ഗ്രസിന് പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലെത്തിക്കണം. ബിജെപിയെ ഭയക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി വിടാം. ആര്‍എസ്എസ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ ഞങ്ങള്‍ക്ക് ആവശ്യമില്ല. ഭയമില്ലാത്തവരെയാണ് പാര്‍ട്ടിക്ക് ആവശ്യം" രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജിതിൻ പ്രസാദ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ഇരുവരുടെയും രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു.
Also Read: കൊവിഡ്-19: അടുത്ത നാല് മാസം നിർണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം