ETV Bharat / bharat

കോണ്‍ഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം, സോണിയ തുടരുമോ, അതോ രാഹുല്‍ തിരിച്ചെത്തുമോ ? - കോണ്‍ഗ്രസ് അധ്യക്ഷ പദവി

ഈ വര്‍ഷം ഓഗസ്റ്റ് 21 നും സെപ്റ്റംബർ 20 നും ഇടയിൽ അധ്യക്ഷ പദവിയില്‍ തീരുമാനമുണ്ടാവുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. എന്നാല്‍, ഈ തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ശേഷിക്കെ ഇതുസംബന്ധിച്ച് പൂര്‍ണ വ്യക്തത വന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ പ്രമുഖരുടെ വിലയിരുത്തലുകള്‍ നോക്കാം

Rahul dilemma  congress president election Will Rahul Gandhi contest  congress president election 2022  കോണ്‍ഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ എത്തുമോ  Will Rahul Gandhi contest Congress presidential poll  Will sonia Gandhi contest Congress presidential poll  ന്യൂഡല്‍ഹി ഇന്നത്തെ വാര്‍ത്ത  new delhi todays news
കോണ്‍ഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം, സോണിയ തുടരുമോ രാഹുല്‍ തിരിച്ചെത്തുമോ?
author img

By

Published : Aug 19, 2022, 10:18 PM IST

ന്യൂഡല്‍ഹി : ''രാഹുൽ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ആവുമോ ഇല്ലയോ..?'' ദേശീയ നേതാക്കള്‍ തൊട്ട് താഴേക്കിടയിലെ അണികള്‍ വരെ പരസ്‌പരം ഈ ചോദ്യമുയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. മാധ്യമങ്ങളും ഇക്കാര്യം പലതവണ ഏറ്റെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നിലവില്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. ഇതോടെ, വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്, കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി.

"തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിനിധികളുടെ പട്ടിക തയ്യാറായിട്ടുണ്ട്. ഞങ്ങള്‍ ഒരു തെരഞ്ഞെടുപ്പിന് തയ്യാറാണ്. എന്നാല്‍, തീയതിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ്.'' മധുസൂദൻ മിസ്ത്രി ദേശീയ വാര്‍ത്താഏജന്‍സിയോട് ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. അതേസമയം, പ്രവർത്തകരുടെ ആഗ്രഹത്തിന് വഴങ്ങിയെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിച്ചേക്കുമോ എന്നതിനെക്കുറിച്ച് ആത്മവിശ്വാസത്തോടെ പറയാൻ 'ഗാന്ധി കുടുംബവുമായി' നല്ല അടുപ്പമുള്ള നേതാക്കള്‍ക്കുപോലും കഴിയുന്നില്ലെന്നതാണ് വസ്‌തുത.

രാഹുല്‍ അല്ലെങ്കില്‍ പിന്നെ..? : പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്ന് നേരത്തേ അദ്ദേഹം പ്രഖ്യാപിച്ചതാണ്. ഈ നിലപാടിൽ കുറച്ച് ദിവസങ്ങൾക്ക് മുന്‍പുവരെ മയമുണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. കോണ്‍ഗ്രസ് പാർട്ടിയിലെ ഭൂരിഭാഗം ആളുകളും രാഹുൽ ഗാന്ധി വീണ്ടും പ്രസിഡന്‍റാകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, രാഹുലിന് മനംമാറ്റം ഒന്നും ഇതുവരെ ഉണ്ടാവാത്ത സ്ഥിതിക്ക് സോണിയ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവരുന്ന 'അനൗദ്യോഗിക നിലപാട്'. സോണിയ ഗാന്ധിക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ വീണ്ടും അവര്‍ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നാല്‍ ഉണ്ടായേക്കാവുന്ന ചില പ്രതിസന്ധികളെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ മുതിർന്ന നേതാക്കൾക്ക് അവരെ സഹായിക്കാൻ കഴിഞ്ഞേക്കുമെന്നാണ്, പാര്‍ട്ടിയിലെ ഒരു മുതിർന്ന നേതാവിന്‍റെ നിരീക്ഷണം. അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ തന്നെ വിഷയത്തിൽ വ്യക്തതയുണ്ടാകും. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്തരുതെന്ന് വ്യവസ്ഥയുണ്ട്. ഇക്കാരണം കൊണ്ടുതന്നെ വിശദീകരിച്ചുപറയാന്‍ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ തയ്യാറാവുന്നില്ല. അതേസമയം, രാജ്യത്ത് പാർട്ടി അധ്യക്ഷ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് വേണ്ടത്ര ജനാധിപത്യപരമല്ലെന്ന വിമര്‍ശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റഷീദ് കിദ്വയ് രംഗത്തെത്തുകയുണ്ടായി. പാർട്ടി ഭേദമന്യേ ഇക്കാര്യത്തില്‍ അങ്ങനെയാണെന്നാണ് കിദ്വയിയുടെ വൃക്തിപരമായ അഭിപ്രായം.

''തലപ്പത്ത് ഗാന്ധി കുടുംബമെത്തട്ടെ...'': "കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്ന ആള്‍ 2027 വരെ ആ സ്ഥാനത്ത് തുടരേണ്ടിവരും. ഇതുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ കാര്യമെന്നത്, പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി 'ഇ.ഡി വേട്ട' (Enforcement Directorate) നടക്കുന്നതിനാല്‍ 'ഗാന്ധി കുടുംബത്തിലെ' ഒരാളെ തലപ്പത്ത് നിര്‍ത്തുന്നത് ഈ നീക്കം ചെറുക്കാന്‍ കുറച്ചെങ്കിലും നല്ലതെന്നാണ് പ്രതിപക്ഷം കരുതുന്നത്''.

''രാഹുലിനെ സംബന്ധിച്ചിടത്തോളം, അധ്യക്ഷ പദവി സ്വീകരിക്കാത്തതില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഇതിനുപുറമെ, രാജ്യത്ത് കുടുംബ വാഴ്‌ചയ്‌ക്കെതിരായ വികാരമുണ്ട്. ഇങ്ങനെയൊരു സാഹചര്യം അദ്ദേഹത്തെ 'ദുർബലനായ സ്ഥാനാർഥി'യാക്കി മാറ്റുന്നുണ്ട്. എന്നാല്‍, ഇതിനൊക്ക പുറമെ സോണിയ ഗാന്ധി തലപ്പത്ത് തുടരുന്നതും രണ്ടോ മൂന്നോ വർക്കിങ് പ്രസിഡന്‍റുമാരെ നിയമിക്കുന്നതും നല്ലതാണെന്ന് കരുതുന്നവര്‍ പാര്‍ട്ടിയിലുണ്ട്.'' '24 അക്ബർ റോഡ്: എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദി പീപ്പിൾ ബിഹൈൻഡ് ദി ഫാൾ ആൻഡ് റൈസ് ഓഫ് ദി കോൺഗ്രസ്', എന്നിവ ഉൾപ്പടെ നിരവധി പുസ്‌തകങ്ങളെഴുതിയ റഷീദ് കിദ്വയ്‌ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

''രാഹുൽ അല്ലെങ്കില്‍ മറ്റൊരു ഓപ്‌ഷന്‍ ?'': കോണ്‍ഗ്രസ് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് ജെ.എന്‍.യു സര്‍വകലാശാലയിലെ രാഷ്ട്രീയ പഠന വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ മനീന്ദ്ര നാഥ് താക്കൂറും ചില നിരീക്ഷണങ്ങള്‍ പങ്കുവയ്‌ക്കുകയുണ്ടായി. "ആരോഗ്യപ്രശ്‌നങ്ങളാല്‍ തന്നെ സോണിയ ഗാന്ധി പദവിയില്‍ നിന്നും ഇറങ്ങിയേക്കും. 'മറ്റൊരു ഓപ്‌ഷനായ' രാഹുൽ ഗാന്ധി, ഈ പദവിയിലെത്തുന്ന നിമിഷം 'എതിരാളികളുടെ' ആക്രമണത്തിന് ഇരയായേക്കും. 'ഗാന്ധി കുടുംബത്തിന്' മൻമോഹൻ സിങ്ങിനെപ്പോലെ വിശ്വസ്‌തനായ ഒരാൾ ഇല്ലെന്നത് ആ പാർട്ടി നേരിടുന്ന വലിയ പ്രശ്‌നമാണ്.'

''പാർട്ടി അധ്യക്ഷനല്ലാത്ത രാഹുൽ ഗാന്ധിയുടെ ഗ്രാഫ് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, ഗാന്ധി കുടുംബത്തിന് വിശ്വസ്‌തനായ ഒരു നേതാവിനെ കണ്ടെത്തേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നമെന്നത് നേതൃപദവിയില്‍ രാഹുലും സോണിയയും ഇല്ലാതായാകുന്നതോടെ നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്തുന്നത് ഭാരംചെന്ന പണിയായിരിക്കും. സോണിയയെ അധ്യക്ഷയാക്കുന്നതും ചില നേതാക്കളെ സഹായിക്കുന്നതിനായി ചുമതലപ്പെടുത്തുന്നതുമാണ് ഏക പോംവഴിയെന്ന് തോന്നുന്നു. ഈ നീക്കം അണികളിലും പാർട്ടിക്കും ആവശ്യമായ ഊർജം നല്‍കാന്‍ ഗുണം ചെയ്‌തേക്കും''. താക്കൂര്‍ പറയുന്നു.

സോണിയയും രാഹുലും അല്ലെങ്കില്‍?: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 21 നും സെപ്റ്റംബർ 20 നും ഇടയിൽ നടന്നേക്കുമെന്നാണ് പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ, നടപടിക്രമങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയുടെ അണികളിലെ ആശയക്കുഴപ്പം മാറ്റാന്‍ ആരും തയ്യാറാവുന്നില്ല. 'രാഹുൽ അല്ലെങ്കിൽ പിന്നെ ആര്?'. വീണ്ടും വീണ്ടും ഉയരുകയാണ് ഈ ചോദ്യം. അങ്ങ് എ.ഐ.സി.സി (All India Congress Committee) ആസ്ഥാനത്തുനിന്നും ഇങ്ങ് ബൂത്ത് കമ്മിറ്റി വരെ ഈ ചോദ്യം ചര്‍ച്ചയാക്കുന്നുണ്ട്. ഇനി, സോണിയയും രാഹുലുമല്ലെങ്കില്‍ മരാര് എന്ന ചോദ്യത്തിന് നിരവധി പേരുകള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

അക്കൂട്ടത്തിലുള്ളവയാണ് അശോക് ഗെഹ്‌ലോട്ട്, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, കുമാരി ഷെല്‍ജ തുടങ്ങിയ പേരുകള്‍. എന്നാല്‍, ഇതും ഊഹാപോഹങ്ങൾ നിറഞ്ഞതാണ്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിർണായക യോഗത്തിന് ശേഷം, ഈ വർഷം ഓഗസ്റ്റ് 21 നും സെപ്റ്റംബർ 20 നും ഇടയിൽ അധ്യക്ഷ പദവിയില്‍ ഒരു തീരുമാനമുണ്ടാവുമെന്ന് 2021 ഒക്ടോബറിലാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടി തുടർച്ചയായ രണ്ടാമത്തെ വന്‍ പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്നാണ് രാഹുൽ അധ്യക്ഷസ്ഥാനത്തുനിന്നും പടിയിറങ്ങിയത്. തുടര്‍ന്ന്, ഇടക്കാല അധ്യക്ഷയായി വീണ്ടും പാർട്ടിയുടെ കടിഞ്ഞാൺ സോണിയയുടെ കൈകളിലെത്തി.

കാതോര്‍ത്ത് രാഷ്‌ട്രീയ ഇന്ത്യ: പാര്‍ട്ടിയിലെ നിശബ്‌ദ വിഭാഗീയത തുറന്ന പോരിലെത്തുകയും തുടർന്ന് 2020 ഓഗസ്റ്റിൽ അവര്‍ രാജിവയ്ക്കാൻ സന്നദ്ധത അറിയിക്കുകയുമുണ്ടായി. പാര്‍ട്ടിക്കുള്ളിലെ വിമത വിഭാഗമായ ജി-23 യായിരുന്നു ഇതിന് ചരടുവലിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അവരെ പദവിയില്‍ തുടരാന്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന്, മനസില്ലാമനസോടെ അവര്‍ വീണ്ടും അധ്യക്ഷയാവുകയായിരുന്നു.

രാഹുല്‍ വീണ്ടും പാർട്ടി അധ്യക്ഷനാകണമെന്ന് നിരവധി നേതാക്കളും അണികളും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് മൗനമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്തുതന്നെയായാലും കുറച്ചുദിവസത്തിനുള്ളില്‍ തന്നെ ഈ സസ്‌പെന്‍സ് പൊളിയും. അതിനായി കാതോര്‍ത്തിരിക്കുകയാണ് രാഷ്‌ട്രീയ ഇന്ത്യ.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.