ETV Bharat / bharat

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടിക ഈ ഘട്ടത്തില്‍ പരസ്യപ്പെടുത്തില്ലെന്ന് നേതൃത്വം, കലഹം മുറുകുന്നു - Congress President Election update

ലോക്‌സഭാംഗങ്ങളായ മനീഷ് തിവാരിയും കാർത്തി ചിദംബരവുമാണ് വോട്ടർ പട്ടിക എത്രയും വേഗം പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി ഒടുവിൽ രംഗത്തെത്തിയത്. എന്നാൽ ആവശ്യം നിക്ഷിപ്‌ത താൽപര്യങ്ങൾ കൊണ്ടാണെന്നാണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വാദം

Congress President Election  കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി  Congress Central Election Authority  Congress President Election latest updates  എതിർപ്പുമായി ജി23 നേതാക്കൾ  ഇടിവി ഭാരത്  സോണിയ ഗാന്ധി  മനീഷ് തിവാരി  കോൺഗ്രസ്  ഗുലാം നബി ആസാദ്  ജി 23  ശശി തരൂർ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്  തിവാരിയെ പിന്തുണച്ച് കാർത്തി ചിദംബരം  കോണ്‍ഗ്രസിന് തിരിച്ചടിയായി ആസാദിന്‍റെ രാജി  CEC sources to ETV Bharat  Jairam Ramesh  Manish Tewari  Karti Chidambaram  Ghulam Nabi Azad  Congress President Election update  Congress President Election electoral rolls issue
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പരസ്യപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ്, കലഹം മുറുകുന്നു
author img

By

Published : Aug 31, 2022, 10:51 PM IST

ന്യൂഡൽഹി : ഒക്‌ടോബർ 17ന് നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടിക എത്രയും വേഗം പരസ്യപ്പെടുത്തണമെന്ന ചില മുതിർന്ന നേതാക്കളുടെ ആവശ്യം തള്ളി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി. മുതിർന്ന നേതാക്കൾ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് നിക്ഷിപ്‌ത താൽപ്പര്യങ്ങൾ കൊണ്ടാണെന്നും പാർട്ടി ഭരണഘടനയ്ക്ക് അനുസൃതമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു.

ഇതുവരെ വോട്ടർ പട്ടികയിൽ ഒരു പ്രശ്‌നവുമില്ല. പാർട്ടി ഭരണഘടനയനുസരിച്ച് സെപ്റ്റംബർ 24 നും 30 നും ഇടയിൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന എല്ലാവർക്കും വോട്ടർ പട്ടികയുടെ പകർപ്പ് ലഭ്യമാക്കും. നാമനിർദ്ദേശ പത്രികകൾ അവസാനിച്ചതിന് ശേഷം വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും - കമ്മിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.

സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഐകകണ്‌ഠേന അംഗീകാരം നൽകിയതിന് പിന്നാലെയാണ്, ഓഗസ്റ്റ് 28 ന് പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പുതുക്കിയ ഷെഡ്യൂൾ സിഇസി ചെയർമാൻ മധുസൂദൻ മിസ്ത്രി പ്രഖ്യാപിച്ചത്. അതേസമയം കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാവ് ആനന്ദ് ശർമ വോട്ടർപട്ടികയെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

എന്നാൽ വർക്കിങ് കമ്മിറ്റി യോഗത്തിൽ വോട്ടർ പട്ടിക ചോദ്യം ചെയ്യപ്പെട്ടെന്ന കാര്യം കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജയറാം രമേഷ് നിഷേധിച്ചിരുന്നു. അതേസമയം ലോക്‌സഭാംഗങ്ങളായ മനീഷ് തിവാരിയും കാർത്തി ചിദംബരവും പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടപ്പാക്കാന്‍ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തു.

എതിർപ്പുമായി മനീഷ് തിവാരി : 'മിസ്ത്രി ജിയോടുള്ള എല്ലാ ആദരവോടെയും പറയട്ടെ, പൊതുവായി ലഭ്യമായ വോട്ടർ പട്ടികയില്ലാതെ എങ്ങനെ ന്യായവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്താൻ കഴിയും? വോട്ടർമാരുടെ പേരും വിലാസവും പാർട്ടി വെബ്‌സൈറ്റിൽ സുതാര്യമായ രീതിയിൽ പ്രസിദ്ധീകരിക്കണം - തിവാരി ആവശ്യപ്പെട്ടു.

പാർട്ടിയിലെ ഒരു അംഗത്തിന് വേണമെങ്കിൽ പിസിസി ഓഫിസിൽ ലിസ്റ്റ് പരിശോധിക്കാമെന്ന് നിങ്ങൾ പറഞ്ഞിട്ടുണ്ട്. വരണാധികാരികൾ ആരാണെന്ന് അറിയാൻ ഒരാൾ എന്തിന് പിസിസി ഓഫിസിൽ പോകണം? നീതിയുടെയും സുതാര്യതയുടെയും താൽപര്യം കണക്കിലെടുത്ത് മുഴുവൻ വോട്ടർമാരുടെ പട്ടികയും പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അഭ്യർഥിക്കുന്നു - തിവാരി കൂട്ടിച്ചേർത്തു.

തിവാരിയെ പിന്തുണച്ച് കാർത്തി ചിദംബരം : എല്ലാ തെരഞ്ഞെടുപ്പുകൾക്കും കൃത്യമായ നിർവചിക്കപ്പെട്ടതും വ്യക്തവുമായ ഇലക്‌ടറൽ കോളജ് ആവശ്യമാണ്. ഇലക്‌ടറൽ കോളജ് രൂപീകരിക്കുന്ന പ്രക്രിയ വ്യക്തവും നന്നായി നിർവചിക്കപ്പെട്ടതും സുതാര്യവുമായിരിക്കണം. ആർക്കെല്ലാം വോട്ട് ചെയ്യാൻ അർഹതയുണ്ട്, എന്ത് അടിസ്ഥാനത്തിലാണ് അവർ യോഗ്യരായത് എന്ന് ആർക്കെങ്കിലും ലോകത്തോട് പറയാൻ കഴിയുമോ - കാർത്തി ചിദംബരം ചോദിച്ചു.

READ MORE: 'ഹിന്ദി മേഖലയില്‍ നിന്നുള്ള ആള്‍ വേണമെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ വരട്ടെ' ; വിമർശകര്‍ക്ക് ഹിന്ദിയില്‍ മറുപടി നല്‍കി തരൂര്‍

തെരഞ്ഞെടുപ്പ് ഒക്‌ടോബർ 17ന് : അതേസമയം ഏതാനും മാസങ്ങൾക്ക് മുൻപാണ് കോണ്‍ഗ്രസിന്‍റെ അംഗത്വ വിതരണം പൂർത്തിയായത്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ യോഗ്യരായ 9,000 പ്രതിനിധികൾ ഉണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക്. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ മാത്രമേ വോട്ടെടുപ്പ് നടക്കൂ. തെരഞ്ഞെടുപ്പിന് അർഹതയുള്ളവർക്കും നടപടിക്രമങ്ങൾ പാലിക്കുന്നവർക്കും നാമനിർദ്ദേശങ്ങൾ സമർപ്പിക്കാൻ സാധിക്കും.

സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കുന്ന ഒക്ടോബർ 8 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. സെപ്‌തംബർ 24 മുതൽ 30 വരെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് മാത്രമേ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാവുകയുള്ളൂ. പ്രതിനിധികൾക്ക് ഒക്ടോബർ 17 ന് രാജ്യത്തുടനീളമുള്ള കോൺഗ്രസ് പ്രദേശ് കമ്മിറ്റി ആസ്ഥാനത്ത് വോട്ട് ചെയ്യാം. ഒക്ടോബർ 19ന് ഫലം പുറത്തുവരും.

നീണ്ടുപോയ തെരഞ്ഞെടുപ്പ് : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് 2020 ൽ ജി 23 അംഗമായ ആനന്ദ് ശർമയാണ് ആദ്യം ആവശ്യപ്പെട്ടത്. 2020 ലും 2021 ലും തെരഞ്ഞെടുപ്പ് നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് കാരണം നീണ്ടുപോവുകയായിരുന്നു. തുടർന്ന് സെപ്‌തംബർ 21-നകം പുതിയ പാർട്ടി അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടത്താനായി കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഷെഡ്യൂൾ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഹിന്ദു കലണ്ടർ പ്രകാരം അശുഭകാലം ചൂണ്ടിക്കാട്ടി പുതുക്കിയ ഷെഡ്യൂളിന് കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അടുത്തിടെ അംഗീകാരം നൽകി. ഇതിനിടെയാണ് സിഡബ്ല്യുസി യോഗത്തിന് രണ്ട് ദിവസം മുൻപ് ജി23ക്ക് നേതൃത്വം നൽകിയ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു ആസാദിന്‍റെ രാജി.

തിരിച്ചടിയായി ആസാദിന്‍റെ രാജി : രാജിക്ക് തൊട്ടുപിന്നാലെ മുൻ രാജ്യസഭ ഉപനേതാവ് ആനന്ദ് ശർമ ആസാദുമായി കൂടിക്കാഴ്‌ച നടത്തിയത് എഐസിസിക്കുള്ളിൽ ആശങ്ക ഉയർത്തിയിരുന്നു. പിന്നാലെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരും ആനന്ദ് ശർമയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കുന്നു എന്ന വാർത്തയും ഈ കൂടിക്കാഴ്‌ചകളും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിൽ കോളിളക്കം സൃഷ്‌ടിച്ചു. ഇതിന് പിന്നാലെയാണ് മനീഷ് തിവാരിയും കാർത്തി ചിദംബരവും വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന പരസ്യമായ ആവശ്യവുമായി രംഗത്തെത്തിയത്.

അതേസമയം ആസാദിനെ പിന്തുണച്ച് ജമ്മു കശ്മീർ കോൺഗ്രസിൽ നിന്ന് നിരവധി മുതിർന്ന നേതാക്കൾ രാജിവച്ചത് പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. ഇതിനിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ മൂന്നാഴ്‌ചയ്ക്കകം തീരുമാനമെടുക്കുമെന്ന് ജി 23 അംഗവും എംപിയുമായ ശശി തരൂര്‍ അറിയിച്ചിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.