ETV Bharat / bharat

'ഗാന്ധി' ഇല്ലാത്ത തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ് ; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഒക്‌ടോബര്‍ 17 നാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്‍റെയും മാധ്യമ പ്രവര്‍ത്തകന്‍ റഷീദ് കിദ്വായിയുടെയും അഭിപ്രായങ്ങളും വിലയിരുത്തലുകളും പുറമെ അല്‍പം ചരിത്രവും

congress president election  congress president election history  കോണ്‍ഗ്രസ്  തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്  Congress is preparing for the elections  കോണ്‍ഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പ്  Election of Congress president
'ഗാന്ധി' ഇല്ലാത്ത തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
author img

By

Published : Sep 25, 2022, 9:45 PM IST

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമില്ലെന്ന് ഉറപ്പായതോടെ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. സോണിയ ഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും വളരെധികം അടുപ്പമുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പാര്‍ട്ടി 'ഔദ്യോഗിക സ്ഥാനാര്‍ഥി'യായി അവതരിപ്പിച്ചേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പിന്നാലെ, ജി 23 ഗ്രൂപ്പിലെ പ്രമുഖനായ ശശി തരൂരും മനീഷ്‌ തിവാരിയും പുറമെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥും ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

'ഗാന്ധി'യുടെ പകരക്കാരനായി തെരഞ്ഞെടുപ്പ്: തരൂരിന്‍റെ പ്രതിനിധി എഐസിസി ആസ്ഥാനത്തെത്തി ഇന്നലെ (സെപ്‌റ്റംബര്‍ 24) നാമനിര്‍ദേശ പത്രിക കൈപ്പറ്റിയിട്ടുണ്ട്, അതും അഞ്ചെണ്ണം. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് ശേഷം അധ്യക്ഷ പദവിയിലേക്കുള്ള നാലാമത്തെ തെരഞ്ഞെടുപ്പിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഉറപ്പായതോടെ 24 വർഷത്തിന് ശേഷമാണ് ഈ പദവിയിലേക്ക് 'ഗാന്ധിയല്ലാത്ത' ഒരാളെത്താന്‍ വഴിയൊരുങ്ങുന്നത്.

'അനിവാര്യമെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കും': ''കാമരാജ് മാതൃകയിലുള്ള സമവായത്തില്‍ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് അനിവാര്യമാണെങ്കിൽ ഞങ്ങൾ ആ പ്രക്രിയ നടത്തും. ഇത്തരത്തില്‍ സമീപനമുള്ള ഒരേയൊരു രാഷ്‌ട്രീയ പാർട്ടിയാണ് ഞങ്ങള്‍. തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ ഒക്‌ടോബർ 17 ന് തന്നെ നടക്കും''. - അധ്യക്ഷ പദവി തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ചൂടുപിടിച്ചിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. നേതാക്കള്‍ സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോവാതെ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ മുന്നിട്ടുനില്‍ക്കുക എന്നതാണ് കാമരാജ് മാതൃകയിലുള്ള സമവായം.

കോൺഗ്രസ് പാർട്ടിക്ക് മാത്രമാണ് ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനമുള്ളത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ സംഘടന തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ, സ്വതന്ത്ര തെരഞ്ഞെടുപ്പ് അതോറിറ്റി രൂപീകരിക്കുന്ന ഒരേയൊരു പാർട്ടി തങ്ങളുടേതാണെന്നും ജയ്‌റാം രമേശ്‌ ചൂണ്ടിക്കാണിച്ചു.

'നെഹ്റുവിന്‍റെ ആള്‍' തോറ്റ തെരഞ്ഞെടുപ്പ്: 1950ലെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഓര്‍ത്തെടുക്കുകയാണെങ്കില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുന്നോട്ടുവച്ച സ്ഥാനാർഥി ആചാര്യ കൃപലാനി, പുരുഷോത്തം ദാസ് ടണ്ടനോട് പരാജയപ്പെടുകയാണുണ്ടായത്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് 1939ല്‍ മഹാത്മാഗാന്ധി നിര്‍ദേശിച്ച സ്ഥാനാർഥി പി സീതാരാമയ്യ, നേതാജി സുഭാഷ് ചന്ദ്രബോസിനോടും തോറ്റു.

'തെരഞ്ഞെടുപ്പില്‍ മാറ്റമില്ല': ഇങ്ങനെ രണ്ട് അവസരങ്ങളില്‍ 'ഔദ്യോഗിക സ്ഥാനാർഥികൾ' പരാജയപ്പെട്ടിട്ടുണ്ട്. നിലവിലെ കാര്യങ്ങള്‍വച്ച് രണ്ട് സ്ഥാനാർഥികൾക്ക് സാധ്യതയുണ്ടെന്ന് ഞങ്ങൾക്കറിയാം. മത്സരിക്കാന്‍ ഗെലോട്ടും തരൂരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിനാൽ തീര്‍ച്ചയായും ഒക്‌ടോബർ 17 ന് തെരഞ്ഞെടുപ്പ് ഉണ്ടാകും - ജയ്‌റാം രമേശ്‌ വ്യക്തത വരുത്തി.

'സ്ഥിതി ഗെലോട്ടിന് അനുകൂലം': ''24 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് സമാനതകളില്ലാത്തതാണ്. അതുകൊണ്ടുതന്നെ ഇത് ചരിത്രമാണ്''. - പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോൺഗ്രസ് ചരിത്രകാരനുമായ റഷീദ് കിദ്വായ്‌ തന്‍റെ അഭിപ്രായം പങ്കുവയ്‌ക്കുന്നു. തെരഞ്ഞെടുപ്പ് നിഷ്‌പക്ഷമായി നടത്തുമോ അതോ ഗെലോട്ടിനെ മാത്രം മുന്നോട്ടുവയ്‌ക്കുന്ന സ്ഥിതിയിലെത്തുമോ എന്നതാണ് ഇനി കാണാനുള്ളത്”- കിദ്വായ് പരിഹസിക്കുന്നു.

നിലവിലെ സ്ഥിതിഗതികള്‍ ഗെലോട്ടിന് അനുകൂലമാണ്. തരൂര്‍ തിരുവനന്തപുരം എംപി ആയതിന് സമാനമായുള്ള വോട്ട് അദ്ദേഹത്തിന് ലഭിച്ചേക്കണമെന്നില്ല. സ്വാതന്ത്ര്യാനന്തരം ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആള്‍ 40 വർഷമാണ് പാർട്ടിയുടെ തലപ്പത്തിരുന്നതെന്നും കിദ്വായ്‌ പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പും ചരിത്രവും : ഇന്ത്യൻ രാഷ്‌ട്രീയത്തിൽ തങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന ഏറ്റവും വലിയ സംഭാവന സമവായ ആശയമാണെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. 1950 ല്‍ ടണ്ടനും കൃപലാനിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സർദാർ വല്ലഭായ് പട്ടേലിന്‍റെ വിശ്വസ്‌തനായിരുന്ന ടണ്ടൻ, നെഹ്‌റുവിന്‍റെ അനുയായിയെ മറികടന്നാണ് തെരഞ്ഞെടുപ്പില്‍ നേട്ടം കൈവരിച്ചത്. കൃപലാനി 1,092 വോട്ടുകൾ നേടിയപ്പോള്‍ 1,306 വോട്ടുകൾ നേടിയാണ് ടണ്ടൻ വിജയിച്ചത്.

47 വർഷങ്ങൾക്ക് ശേഷം 1997ൽ ശരദ് പവാറിനും രാജേഷ് പൈലറ്റിനുമൊപ്പം സീതാറാം കേസരി കൂടി ഇറങ്ങിയതോടെയാണ് ത്രികോണ മത്സരത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വേദിയായത്. മഹാരാഷ്‌ട്രയും ഉത്തർപ്രദേശിന്‍റെ ചില ഭാഗങ്ങളും ഒഴികെ എല്ലാ സംസ്ഥാന കോൺഗ്രസ് ഘടകങ്ങളും കേസരിയെ പിന്തുണച്ചു. അങ്ങനെ പവാര്‍ 882 ഉം പൈലറ്റ് 354 ഉം വോട്ടുകള്‍ നേടിയപ്പോള്‍ 6,224 പ്രതിനിധികളുടെ വോട്ടുകൾ നേടി വൻ വിജയമാണ് കേസരി കുറിച്ചത്.

സോണിയയുടേത് ഗംഭീര തുടക്കം : മൂന്നാമത്തെ മത്സരം 2000ത്തിലായിരുന്നു. സോണിയ ഗാന്ധിയ്‌ക്കെതിരായി ജിതേന്ദ്ര പ്രസാദയായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ നിന്നിരുന്നത്. ഗാന്ധി കുടുംബത്തിനെതിരെ സ്ഥാനാര്‍ഥി വന്ന ഒരേയൊരു തെരഞ്ഞെടുപ്പായിരുന്നു അത്. 7,400ലധികം വോട്ടുകൾ നേടിയ സോണിയ ഗാന്ധിയുടെ കൈകളിൽ പ്രസാദ ദയനീയ പരാജയം ഏറ്റുവാങ്ങി. പ്രസാദയ്ക്ക് 94 വോട്ടുമാത്രമാണ് ലഭിച്ചത്.

രാഹുൽ ഗാന്ധി 2017 നും 2019 നും ഇടയിലുള്ള രണ്ട് വർഷമാണ് അധ്യക്ഷ പദവിയിലിരുന്നത്. 1998 മുതൽ ഏറ്റവും കൂടുതൽ കാലം പാർട്ടി അധ്യക്ഷ കസേരയിലിരുന്നത് സോണിയ ഗാന്ധിയാണ്. ഇങ്ങനെ ഗാന്ധി കുടുംബം മാറി പുതിയ പ്രസിഡന്‍റ് വരുന്ന സ്ഥിതിക്ക് ഈ തെരഞ്ഞെടുപ്പ് ചരിത്രപരമായിരിക്കും.

തലപ്പത്ത് നെഹ്‌റുവും ഇന്ദിരയും രാജീവും...: സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇതുവരെ 16 പേരാണ് പാർട്ടിയെ നയിച്ചത്. അതിൽ അഞ്ചുപേർ ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. 1947ൽ ആചാര്യ കൃപലാനി പ്രസിഡന്‍റായി. ശേഷം 1948-49 കാലഘട്ടത്തിൽ സീതാരാമയ്യ പാർട്ടി അധ്യക്ഷ സ്ഥാനത്തെത്തി. 1950ൽ ടണ്ടൻ തലവനായി. 1951നും 1955നും ഇടയിൽ നെഹ്‌റുവും പാർട്ടി തലപ്പത്ത് പ്രവര്‍ത്തിച്ചു. 1955ലാണ് നെഹ്‌റു കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞത്.

1959 ലാണ് ഇന്ദിരാഗാന്ധി പാര്‍ട്ടിയുടെ തലപ്പത്തെത്തുന്നത്. തുടർന്ന്, 1963 വരെ എൻഎസ് റെഡ്ഡി അധ്യക്ഷ പദവി അലങ്കരിച്ചു. 1964-67ല്‍ കെ കാമരാജ്, 1968-69ൽ എസ് നിജലിംഗപ്പ,1970-71ൽ ജഗ്‌ജീവൻ റാം, 1972-74 കാലഘട്ടത്തിൽ ഡോ. ശങ്കർ ദയാൽ ശർമ എന്നിങ്ങനെയാണ് കോൺഗ്രസ് അധ്യക്ഷ പദവിയിലിരുന്നവര്‍. 1975-77 കാലഘട്ടത്തിൽ ദേവകാന്ത് ബറുവയായി. 1978-1984 കാലഘട്ടത്തിൽ വീണ്ടും ഇന്ദിരാഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തി.

തോല്‍വിക്ക് പിന്നാലെ വീണ്ടും സോണിയ, ശേഷം ? : ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം 1985 മുതൽ 1991വരെ മകൻ രാജീവ് ഗാന്ധിയും ഈ പദവിയിലെത്തി. 1992 നും 1996 നും ഇടയിൽ പിവി നരസിംഹ റാവു. ശേഷം 1998 ലാണ് സോണിയ അധ്യക്ഷയായി ആദ്യം ചുമതലയേറ്റത്. 2017-ൽ രാഹുൽ ഗാന്ധി അധ്യക്ഷനാകുന്നതുവരെ അവർ തലപ്പത്ത് തുടർന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് രാഹുൽ രാജിവച്ചതിന് ശേഷം 2019ൽ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി വീണ്ടും തിരിച്ചെത്തുകയായിരുന്നു.

ഈ ചുമതല ഏറ്റെടുക്കാന്‍ അവര്‍ വിസമ്മതിച്ചിരുന്നെങ്കിലും പാര്‍ട്ടിയിലെ 'വിള്ളല്‍' സാധ്യത ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് സോണിയ പദവിയില്‍ തുടര്‍ന്നു. നിലവില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പദവിയില്‍ നിന്നും ഒഴിയുമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചതോടെയും മറ്റൊരു 'ഗാന്ധി' സ്ഥാനത്തേക്ക് ഇല്ലെന്നുമായതോടെയാണ് തെരഞ്ഞെടുപ്പ് ഉറപ്പായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.