'ഇപ്പോഴത്തേത് ഇറ്റാലിയൻ കോൺഗ്രസ്': ഖാർഗെയുടെ വിവാദ പരാമർശത്തില്‍ തിരിച്ചടിച്ച് ബിജെപി - മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നായ പരാമര്‍ശം
ദേശീയ പ്രസ്ഥാനത്തിന്‍റെ പാരമ്പര്യം നിലവിലെ കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ ആവില്ലെന്നും പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്‌ലാദ് ജോഷി ആരോപിച്ചു
ന്യൂഡല്‍ഹി: നിലവിലെ കോണ്‍ഗ്രസ് പാര്‍ട്ടി 'ഒറിജിനല്‍' കോണ്‍ഗ്രസ് അല്ലെന്നും 'ഇറ്റാലിയന്‍ കോണ്‍ഗ്രസ്' ആണെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്‌ലാദ് ജോഷി. സ്വാതന്ത്ര്യസമരകാലത്ത് ബിജെപിക്ക് ഒരു നായയെ പോലും നഷ്‌ടപ്പെട്ടിട്ടില്ല എന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിലാണ് പ്രഹ്‌ലാദ് ജോഷിയുടെ പ്രതികരണം. നിലവിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വാതന്ത്ര്യ സമരത്തിന്‍റെ പാരമ്പര്യം അവകാശപ്പെടാനാവില്ലെന്ന് പ്രഹ്‌ലാദ് ജോഷി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണം എന്ന് മഹാത്മാഗാന്ധി പറഞ്ഞതാണ്. ഇപ്പോഴുള്ളത് 'ഒറിജിനല്‍' കോണ്‍ഗ്രസ് അല്ല. ബാലഗംഗാധര തിലകിനോടും, സര്‍ദാര്‍ പട്ടേലിനോടും, സുഭാഷ് ചന്ദ്ര ബോസിനോടും ഇപ്പോഴത്തെ കോണ്‍ഗ്രസ് ചെയ്‌തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രഹ്‌ലാദ് ജോഷി പറഞ്ഞു.
ഏറെകാലം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ ലക്ഷ്യം വച്ചാണ് പ്രഹ്‌ലാദ് ജോഷിയുടെ 'ഇറ്റാലിയന്‍ കോണ്‍ഗ്രസ്' പരാമര്‍ശം. സോണിയ ഗാന്ധിയുടെ ജന്മദേശമാണ് ഇറ്റലി. ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റബര്‍ സ്റ്റാമ്പാണെന്നും പ്രഹ്‌ലാദ് ജോഷി ആരോപിച്ചു.
തിങ്കളാഴ്‌ച രാജസ്ഥാനില്‍ നടന്ന ഒരു റാലിയിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിവാദ പ്രസ്‌താവന നടത്തുന്നത്. കോണ്‍ഗ്രസിന്‍റെ പല നേതാക്കളും സ്വാതന്ത്ര്യത്തിന് വേണ്ടി വലിയ ത്യാഗങ്ങള്‍ സഹിച്ചപ്പോള്‍ ബിജെപിക്ക് ഒരു നായപോലും നഷ്‌ടപ്പെട്ടില്ല എന്നായിരുന്നു ഖാര്‍ഗെ പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ സിംഹത്തെപോലെയാണ് സംസാരിക്കുന്നതെങ്കിലും എലിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
യഥാര്‍ഥ നിയന്ത്രണരേഖ ലംഘിക്കുന്ന ചൈനയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഖാര്‍ഗെ ആരോപിച്ചു. ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പരാമര്‍ശത്തില്‍ ഖാര്‍ഗെ മാപ്പ് പറയണമെന്ന് ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു.