ETV Bharat / bharat

ഒരു ലക്ഷം പേർക്ക് തൊഴിൽ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, പെൻഷൻ; ഹിമാചലില്‍ കോൺഗ്രസിന്‍റെ പ്രകടന പത്രിക വന്നു

author img

By

Published : Nov 5, 2022, 4:48 PM IST

യുവാക്കളെയും കർഷകരെയും ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയാണ് ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ സാന്നിധ്യത്തിൽ ഷിംലയിൽ പാർട്ടി ആസ്ഥാനത്താണ് പ്രകടന പത്രിക പുറത്തിറക്കിയത്.

Congress manifesto for HP polls  ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ് പ്രകടന പത്രിക  ഭൂപേഷ് ബാഗേൽ  പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്  ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ്  Himachal Pradesh Election  ഭൂപേഷ് ബാഗേൽ  രാജീവ് ശുക്ല  കോണ്‍ഗ്രസ്  Congress  Congress manifesto for Himachal Pradesh polls
പെൻഷൻ പദ്ധതി, ഒരു ലക്ഷം തൊഴിൽ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി; ഹിമാചൽ പ്രദേശിൽ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. യുവാക്കളെയും കർഷകരെയും ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയിൽ നിരവധി വാഗ്‌ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്‌ക്കുന്നത്. ഷിംലയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

കോൺഗ്രസിന്‍റെ വാഗ്‌ദാന മഴ: നവംബർ 12നാണ് ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. പഴയ പെൻഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കുക, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട്, ഒരു ലക്ഷം തൊഴിലവസരങ്ങൾ, 18 നും 60 നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1,500 രൂപ എന്നിവയാണ് തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ. കർഷകരിൽ നിന്ന് ദിവസവും 10 ലിറ്റർ പാലും കിലോക്ക് രണ്ട് രൂപ നിരക്കിൽ ചാണകവും വാങ്ങും.

ടാക്‌സി ഡ്രൈവർമാർക്ക് നാമമാത്ര നിരക്കിൽ വായ്‌പ നൽകുമെന്നും പെർമിറ്റ് കാലാവധി 10 വർഷത്തിൽ നിന്ന് 15 വർഷമായി ഉയർത്തുമെന്നും പത്രികയിൽ പറയുന്നു. കൂടാതെ പത്രപ്രവർത്തകർക്ക് പെൻഷൻ, തോക്ക് ലൈസൻസിനുള്ള ഫീസ് കുറയ്ക്കൽ, സംസ്ഥാനത്തിന്‍റെ കടബാധ്യത കുറയ്ക്കൽ, സംസ്ഥാനത്തെ മയക്കുമരുന്ന് ഭീഷണി തടയാൻ ലഹരിവിരുദ്ധ എൻഫോഴ്‌സ്‌മെന്‍റ് ഏജൻസി രൂപീകരിക്കൽ തുടങ്ങിയവയും പത്രികയിൽ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

ഹിമാചൽ പ്രദേശിന്‍റെ എഐസിസി ചുമതലയുള്ള രാജീവ് ശുക്ല, മുൻ കോൺഗ്രസ് സംസ്ഥാന ഘടകം മേധാവി സുഖ്‌വീന്ദർ സിങ് സുഖു, എഐസിസി സെക്രട്ടറിമാരായ തേജീന്ദർ പാൽ ബിട്ടു, മനീഷ് ഛത്രത്ത് എന്നിവരും തെരഞ്ഞെടുപ്പ് പത്രിക പ്രകാശന ചടങ്ങിൽ പങ്കെടുത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് പാർട്ടി ഈ പ്രകടനപത്രിക തയ്യാറാക്കിയതെന്ന് ശുക്ല പറഞ്ഞു.

ഇതൊരു തെരഞ്ഞെടുപ്പ് പ്രകടനപത്രിക മാത്രമല്ലെന്നും ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി തയ്യാറാക്കിയ രേഖയാണെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ ധനി റാം ഷാൻഡിലും വ്യക്‌തമാക്കി. അതേസമയം തെഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വത്തിലാണ് മത്സരിക്കുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായും പാർട്ടി ഹൈക്കമാൻഡുമായും ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.