ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചേര്‍ത്തലുമായി ബന്ധപ്പെട്ട് ഐടി, ആഭ്യന്തര വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പാര്‍ലമെന്‍ററി സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം. കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള പാര്‍ലമെന്‍ററി സമിതിയാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
ഗവണ്‍മെന്‍റ് സെക്രട്ടറിമാരെ ചോദ്യം ചെയ്യാനുള്ള അവകാശം സ്റ്റാന്‍റിങ് കമ്മിറ്റിക്കുണ്ട്. സുപ്രീംകോടതി ജഡ്‌ജിന്‍റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് സമിതിയുടെ ആവശ്യമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. 32 അംഗ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ബുധനാഴ്‌ച യോഗം ചേരുന്നുണ്ട്. പൗരന്മാരുടെ വിവര സുരക്ഷയും സ്വകാര്യതയും എന്നതാണ് യോഗത്തിന്‍റെ അജന്‍ഡ.
അതേസമയം, പെഗാസസ് വിഷയത്തില്‍ ഭാവി നടപടികള്‍ സംബന്ധിച്ച് പാർലമെന്‍റ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Also read: പെഗാസസ് ഫോൺ ചോർത്തൽ; ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾ ചർച്ച നടത്തും