ETV Bharat / bharat

പഞ്ചാബിലെ പാര്‍ട്ടി എംഎല്‍എമാരുമായി രാഹുല്‍ കൂടിക്കാഴ്‌ച നടത്തും

അമരീന്ദർ സിങ്ങും നവജോത് സിങ് സിദ്ധുവും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ചർച്ച.

Rahul Gandhi news  MLAs from Punjab  Punjab congress issue  രാഹുല്‍ ഗാന്ധി  പഞ്ചാബ് കോണ്‍ഗ്രസ് പ്രശ്‌നം  അമരീന്ദർ സിങ്  നവജോത് സിങ് സിദ്ധു
രാഹുല്‍
author img

By

Published : Jun 25, 2021, 5:37 AM IST

ന്യൂഡൽഹി : പഞ്ചാബിൽ നിന്നുള്ള പാർട്ടി എം‌എൽ‌എമാരുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച കൂടിക്കാഴ്‌ച നടത്തും. ഡല്‍ഹിയിലെ രാഹുലിന്‍റെ വസതിയിലാണ് യോഗം. കഴിഞ്ഞ ബുധനാഴ്ച പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സുനിൽ ജഖറും പഞ്ചാബ് ധനമന്ത്രി മൻ‌പ്രീത് സിങ് ബാദലും രാഹുൽ ഗാന്ധിയെ ഡല്‍ഹിയിലെത്തി കണ്ടു.

രണ്ട് സിറ്റിങ് എം‌എൽ‌എമാരുടെ മക്കൾക്ക് സർക്കാർ ജോലി നൽകിയതിന് പിന്നാലെ ചില തെറ്റായ ആളുകൾ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നുണ്ടെന്നും അതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതായും പാർട്ടി സംസ്ഥാന അധ്യക്ഷ സുനിൽ ജഖാർ പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉടൻ പരിഹരിക്കുമെന്നും ജഖാർ കൂട്ടിച്ചേര്‍ത്തു.

നവജോത് സിംഗ് സിദ്ധു - അമരീന്ദർ സിങ് പോര്

നവജോത് സിംഗ് സിദ്ധുവും മുഖ്യമന്ത്രി അമരീന്ദർ സിങ്ങും തമ്മിൽ നിലനിൽക്കുന്ന തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിനും ജഖാർ വ്യക്തമായ മറുപടി നല്‍കിയില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോൺഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു അമരീന്ദർ സിങ്ങിനെതിരെ രംഗത്തെത്തിയത്. ക്യാപ്‌റ്റൻ കള്ളം പറയുകയാണെന്നായിരുന്നു ആരോപണം.

also read: പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തും

പിന്നാലെ മുതിർന്ന നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ തന്‍റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. എംപി ഗുർജിത് സിങ് ഓജ്‌ല, എം‌എൽ‌എ രാജ്കുമാർ വർക്ക, കുൽജീത് സിംഗ് നാഗ്ര, പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നേതാക്കളുടെ പ്രതികരണങ്ങള്‍

പ്രസ്‌താവന ഹൈക്കമാൻഡ് വിശദമായി പരിശോദിക്കുമെന്ന് ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. വിഷയം ​​പാർട്ടിയിലെ മറ്റ് നേതാക്കളുമായി ചർച്ച ചെയ്യും. തുടർന്ന് അന്തിമ തീരുമാനമെടുക്കും. ക്യാപ്‌റ്റനെതിരായ സിദ്ധുവിന്‍റെ പരാമർശത്തെ റാവത്ത് വിമർശിച്ചു. പരസ്യമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

"അദ്ദേഹത്തിന്‍റെ ആവലാതികളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം, പക്ഷേ പാർട്ടിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്ന ഈ സമയത്ത് ഇതെല്ലാം പറയുന്നതിന്റെ യുക്തി എന്താണെന്ന് എംപി ഗുർജിത് സിങ് ഓജ്‌ല ചോദിച്ചു.

ക്യാപ്റ്റനെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് അദ്ദേഹം സിദ്ധുവിനെ വിമർശിച്ചു. "നമ്മുടെ സമൂഹം മുതിർന്നവരെ ബഹുമാനിക്കുന്നു, അദ്ദേഹം രണ്ടുതവണ മുഖ്യമന്ത്രിയായ നേതാവാണ്. അദ്ദേഹവും കുടുംബവും പഞ്ചാബിന്‍റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ അത്തരം ഭാഷ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണെന്നും ഓജ്‌ല കൂട്ടിച്ചേർത്തു.

ഇരുവരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഹൈക്കമാൻഡ് ഇടപെട്ടിരുന്നു. വിഷയത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ സംഘത്തെ സോണിയ ഗാന്ധി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് ഉടൻ ലഭിക്കുമെന്ന് പഞ്ചാബിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.