ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ കോണ്‍ഗ്രസിന്‍റെ സത്യഗ്രഹം ആരംഭിച്ചു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
-
Delhi | Congress leader Priyanka Gandhi Vadra and other party leaders protest against the 'Agnipath' recruitment scheme pic.twitter.com/6EnpkPm0HG
— ANI (@ANI) June 19, 2022 " class="align-text-top noRightClick twitterSection" data="
">Delhi | Congress leader Priyanka Gandhi Vadra and other party leaders protest against the 'Agnipath' recruitment scheme pic.twitter.com/6EnpkPm0HG
— ANI (@ANI) June 19, 2022Delhi | Congress leader Priyanka Gandhi Vadra and other party leaders protest against the 'Agnipath' recruitment scheme pic.twitter.com/6EnpkPm0HG
— ANI (@ANI) June 19, 2022
പ്രതിഷേധത്തോട് അനുബന്ധിച്ച് ജന്തര്‍ മന്തറില്‍ ഡല്‍ഹി പൊലീസ്, ദ്രുത കർമ സേനയെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ യുവജനങ്ങള്‍ക്ക് പൊള്ളയായ തൊഴില്‍ വാഗ്‌ദാനം നല്‍കി തൊഴിലില്ലായ്‌മയുടെ അഗ്നിപാതയിലൂടെ നടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ബന്ധിച്ചുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
-
Delhi | Police and Rapid Action Force personnel deployed at Jantar Mantar ahead of the 'Satyagrah' protest of the Congress party against the 'Agnipath' recruitment scheme for enrolment in the Indian Armed Forces pic.twitter.com/rbnk5pOa8s
— ANI (@ANI) June 19, 2022 " class="align-text-top noRightClick twitterSection" data="
">Delhi | Police and Rapid Action Force personnel deployed at Jantar Mantar ahead of the 'Satyagrah' protest of the Congress party against the 'Agnipath' recruitment scheme for enrolment in the Indian Armed Forces pic.twitter.com/rbnk5pOa8s
— ANI (@ANI) June 19, 2022Delhi | Police and Rapid Action Force personnel deployed at Jantar Mantar ahead of the 'Satyagrah' protest of the Congress party against the 'Agnipath' recruitment scheme for enrolment in the Indian Armed Forces pic.twitter.com/rbnk5pOa8s
— ANI (@ANI) June 19, 2022
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ പ്രതിരോധ മന്ത്രാലയം അഗ്നിവീര്‍ സൈനികര്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചിരുന്നു. കോസ്റ്റ് ഗാർഡ് ഉള്‍പ്പടെ പ്രതിരോധ സേനകളുടെ തസ്‌തികകളിലാണ് നിയമനം. പ്രതിരോധ രംഗത്തെ 16 പൊതുമേഖല സ്ഥാപനങ്ങളിലും ഈ സംവരണ ആനുകൂല്യം നടപ്പാക്കും.
-
हम एकजुट हैं-
— Congress (@INCIndia) June 19, 2022 " class="align-text-top noRightClick twitterSection" data="
देश के लिए, युवाओं के लिए, ताकि अग्नि से उनको बचाया जा सके।#SatyagrahaAgainstAgnipath pic.twitter.com/s7CAsN9FjL
">हम एकजुट हैं-
— Congress (@INCIndia) June 19, 2022
देश के लिए, युवाओं के लिए, ताकि अग्नि से उनको बचाया जा सके।#SatyagrahaAgainstAgnipath pic.twitter.com/s7CAsN9FjLहम एकजुट हैं-
— Congress (@INCIndia) June 19, 2022
देश के लिए, युवाओं के लिए, ताकि अग्नि से उनको बचाया जा सके।#SatyagrahaAgainstAgnipath pic.twitter.com/s7CAsN9FjL
വിമുക്ത ഭടന്മാര്‍ക്ക് നിലവിലുള്ള സംവരണത്തിന് പുറമേയാണിതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ ഓഫിസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. പ്രായപരിധിയിൽ ആവശ്യമായ ഇളവുകളും ഏർപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.