ന്യൂഡല്‍ഹി: അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. പ്രതിഷ്‌ഠ ചടങ്ങ് ആർഎസ്എസ് - ബിജെപി പരിപാടിയെന്ന് കോൺഗ്രസ് വിശദീകരണം (Congress Decline Ram Temple Invitation). ക്ഷണം നിരസിച്ചത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർ. മതം വ്യക്തിപരമായ വിഷയമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം. പണി തീരാത്ത ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങ് രാഷ്ട്രീയ നേട്ടത്തിനെന്ന് കോൺഗ്രസ് വിമർശനം.
ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കി. രാമക്ഷേത്രത്തെയും പ്രതിഷ്‌ഠ ചടങ്ങിനെയും ബിജെപി രാഷ്ട്രീയ പരിപാടിയാക്കിയെന്നും കോൺഗ്രസ്. അയോധ്യയില്‍ പ്രതിഷ്‌ഠ ചടങ്ങ് നടക്കുന്നത് ജനുവരി 22ന്.