ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും ഭാരത് ജോഡോ യാത്രയുടെയും സുരക്ഷ കാര്യത്തില്‍ വീഴ്‌ച വരുത്തി എന്നാരോപിച്ച് ജമ്മു കശ്‌മീര്‍ ഭരണകൂടത്തിന് കോണ്‍ഗ്രസിന്‍റെ രൂക്ഷ വിമര്‍ശനം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ ജമ്മു കശ്‌മീര്‍ ഭരണകൂടം പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസ് ജമ്മു കശ്‌മീര്‍ ഇന്‍ചാര്‍ജ് രജനി പാട്ടീല്‍ പ്രസ്‌താവന നടത്തി. സുരക്ഷ വീഴ്‌ച അന്യായവും ഒരു പരിപാടിക്ക് സജ്ജമാകാന്‍ തയ്യാറാകാത്ത ഭരണകൂടത്തിന്‍റെ മനോഭാവവുമാണ് കാണിക്കുന്നതെന്ന് രജനി പാട്ടീല്‍ ട്വീറ്റ് ചെയ്‌തു.
നിലവില്‍ ഇതാണ് ജമ്മു കശ്‌മീരില്‍ ഭാരത് ജോഡോ യാത്രയ്‌ക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും നേരിട്ടതെന്നും കൂടുതല്‍ വിവരം ലഭ്യമാകുമ്പോള്‍ അറിയിക്കാമെന്നും കോണ്‍ഗ്രസ് മീഡിയ ഹെഡ് പവന്‍ ഖേര രജനി പാട്ടീലിന്‍റെ ട്വീറ്റ് പരാമര്‍ശിച്ചു കൊണ്ട് പ്രതികരിച്ചു. കശ്‌മീരിലെ ബനിഹാളില്‍ പര്യടനം നടത്തുന്നതിനിടെ സുരക്ഷ സേന പിന്‍വാങ്ങിയത് വലിയ സുരക്ഷ വീഴ്‌ചയാണെന്ന് ആരോപിച്ച് എഐസിസി സംഘടന ചുമതലയുള്ള നേതാവ് കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തു വന്നു.
-
J&K UT Adminstration failed to provide security to #BharatJodoYatra led by Shri @RahulGandhi .
— Rajani Patil (@rajanipatil_in) January 27, 2023 " class="align-text-top noRightClick twitterSection" data="
Security lapses indicate unfair & unprepared attitude of UT adminstration. @OfficeOfLGJandK pic.twitter.com/hQoCIraZIO
">J&K UT Adminstration failed to provide security to #BharatJodoYatra led by Shri @RahulGandhi .
— Rajani Patil (@rajanipatil_in) January 27, 2023
Security lapses indicate unfair & unprepared attitude of UT adminstration. @OfficeOfLGJandK pic.twitter.com/hQoCIraZIOJ&K UT Adminstration failed to provide security to #BharatJodoYatra led by Shri @RahulGandhi .
— Rajani Patil (@rajanipatil_in) January 27, 2023
Security lapses indicate unfair & unprepared attitude of UT adminstration. @OfficeOfLGJandK pic.twitter.com/hQoCIraZIO
കളിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ജീവന്‍ കൊണ്ട്: 'ബനിഹാളില്‍ വച്ച് സുരക്ഷ സേന പിന്‍വാങ്ങിയത് ഗുരുതരമായ സുരക്ഷ വീഴ്‌ചയാണ്. ആരാണ് സുരക്ഷ സേനയെ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്? ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ ഈ ഗുരുതരമായ വീഴ്‌ചയ്‌ക്ക് മറുപടി പറയണം. കൂടാതെ ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം', കെ സി വേണുഗോപാല്‍ പറഞ്ഞു.
'രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജീവന്‍ കൊണ്ടാണ് അവര്‍ കളിക്കുന്നത്. അത്രയും പ്രശ്‌നമുള്ള സ്ഥലമാണിത്. അദ്ദേഹത്തിന്‍റെ സുരക്ഷയില്‍ ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുള്ളറ്റ് പ്രൂഫ് കാറില്‍ രാഹുല്‍ ഗാന്ധിയെ സുരക്ഷ സേന കൊണ്ടുപോകുന്ന ചിത്രം രജനി പാട്ടീല്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ കാറില്‍ കൊണ്ടുപോയത് പ്രവര്‍ത്തകരെ ആശങ്കയിലാക്കി.
സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി കാല്‍നട യാത്രയയ്‌ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായാണ് വിവരം. ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീര്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ കോണ്‍ഗ്രസ് ഉത്‌കണ്‌ഠ പ്രകടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്ത് അയക്കുകയും ചെയ്‌തിരുന്നു. അതേസമയം കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ആശങ്ക ഉണ്ടാക്കിയത് സ്‌ഫോടനങ്ങള്‍: ജമ്മു കശ്‌മീരിലേക്ക് പോകാന്‍ കോണ്‍ഗ്രസിന് ഭയമില്ലെന്നും എന്നാല്‍ ചില ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരുമായി പങ്കുവയ്‌ക്കുക മാത്രമാണ് ചെയ്‌തതെന്നുമായിരുന്നു അന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. സാധാരണക്കാരുമായി സംവദിക്കാനാണ് താന്‍ ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും ബുള്ളറ്റ് പ്രൂഫ് കാറില്‍ യാത്ര ചെയ്‌താല്‍ തന്‍റെ ലക്ഷ്യം നടക്കില്ലെന്നും രാഹുല്‍ ഗാന്ധിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്ര ജമ്മുവില്‍ എത്തിയപ്പോള്‍ പ്രദേശത്ത് ഉണ്ടായ രണ്ട് സ്‌ഫോടനങ്ങള്‍ കോണ്‍ഗ്രസിനെ ആശങ്കയിലാക്കി.
സുരക്ഷ ക്രമീകരണത്തില്‍ തൃപ്‌തനാണോ എന്ന ചോദ്യത്തിന് 'എന്നെ എങ്ങനെ സംരക്ഷിക്കണമെന്ന് ഭരണകൂടത്തിന് നന്നായി അറിയാം' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കാര്യത്തില്‍ പാര്‍ട്ടി ഒരിക്കലും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ലെന്നും സുരക്ഷ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും പാര്‍ട്ടി നേതാവ് ജയറാം രമേശ് പ്രതികരിച്ചു.