ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആരോപണവുമായി ബിജെപി വക്താവ് സാമ്പിത് പത്ര. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന രാഷ്‌ട്രീയ പാർട്ടിയായ കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം നഷ്‌ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിന്‍റെ പ്രസക്തി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സഖ്യങ്ങളുള്ളത്. ഇതിലൂടെ കോൺഗ്രസിന്‍റെ ആദർശമില്ലായ്‌മയാണ് വെളിവാകുന്നത്. അസമിലെ ബദ്രുദ്ദീൻ അജ്മലിന്‍റെ എഐഡിയുഎഫുമായും മഹാരാഷ്ട്രയിലെ ശിവസേനയുമായും സഖ്യമുണ്ടാക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം നഷ്‌ടപ്പെട്ടുവെന്ന് സാമ്പിത് പത്ര - പ്രത്യേയശാസ്‌ത്രം
ഗാന്ധി കുടുംബത്തിന്‍റെ പ്രസക്തി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സഖ്യങ്ങളുള്ളത്