ETV Bharat / bharat

പഞ്ചാബിൽ പ്രശ്‌ന പരിഹാരത്തിന് കോൺഗ്രസ് ശ്രമം, രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത - punjab news

സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകും എന്നതിനെ അനുസരിച്ചാകും ഉപമുഖ്യമന്ത്രിമാരെ തീരുമാനിക്കുക. അംബിക സോണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറിയെന്നും റിപ്പോർട്ടുകളുണ്ട്.

Cong likely to appoint two Deputy CMs  Amarinder singh  Punjab  Sonia gandhi  പഞ്ചാബ് കോൺഗ്രസ്  മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത  പഞ്ചാബിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ  പഞ്ചാബ് വാർത്ത  പഞ്ചാബ് മുഖ്യമന്ത്രി പദം  Deputy CMs in punjab  punjab congress  punjab news  punjab political news
പഞ്ചാബിൽ മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത
author img

By

Published : Sep 19, 2021, 12:37 PM IST

ചണ്ഡീഗഢ്: പഞ്ചാബിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമം തുടരുന്നു. മുഖ്യമന്ത്രി പദത്തിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത. സംസ്ഥാനത്ത് ആര് മുഖ്യമന്ത്രി ആയാലും രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ആരെല്ലാമാണ് ഉപമുഖ്യമന്ത്രിയാകുമെന്നത് മുഖ്യമന്ത്രി ആരാകുമെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രിയെ തീരുമാനിക്കാനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി യോഗം ചേർന്നിരുന്നു. മുതിർന്ന നേതാക്കളായ അംബിക സോണി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തത്.

സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്. കോൺ​ഗ്രസ് നിയമസഭ കക്ഷി യോഗം ചേർന്ന ശേഷമാണ് പ്രഖ്യാപനമെന്നായിരുന്നു റിപ്പോർട്ടുകൾ. അതേ സമയം അംബിക സോണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറിയെന്നും റിപ്പോർട്ടുകളുണ്ട്.

കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള ഏത് നീക്കത്തെയും തടയുമെന്ന് രാജിവച്ച ശേഷം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. വൈകിട്ട് ചേർന്ന കോണ്‍ഗ്രസ് അടിയന്തര നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് അമരീന്ദർ സിങ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.

READ MORE: പഞ്ചാബ് മുഖ്യമന്ത്രി; കോൺഗ്രസ് പാർട്ടി യോഗം ചേർന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.