റാഞ്ചി: വിവാദങ്ങളുടെ പേരില്‍ എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട് രാഖി സാവന്ത്. ഇപ്പോഴിതാ തന്‍റെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ് നടി. തന്‍റെ ബെല്ലി ഡാന്‍സിനുള്ള കോസ്‌റ്റ്യൂം ആദിവാസി വേഷത്തെ പോലുണ്ടെന്നാണ് രാഖിയുടെ പരാമര്‍ശം.
Complaint against Rakhi Sawant: നടിയുടെ ഈ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് റാഞ്ചിയിലെ എസ്‌ടി/ എസ്‌സി പൊലിസ് സ്‌റ്റേഷില്‍ രാഖിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു. 'സുഹൃത്തുക്കളെ, ഇന്നത്തെ എന്‍റെ ലുക്ക് കണ്ടോ.. ശരിക്കും ആദിവാസി ലുക്ക്.'-ഇപ്രകാരം രാഖി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
- " class="align-text-top noRightClick twitterSection" data="
">
Central Sarna Committee against Rakhi Sawant: രാഖിക്കെതിരെ ജാര്‍ഖണ്ഡിലെ കേന്ദ്രീയ സര്‍ണ സമിതിയും രംഗത്തെത്തി. രാഖിയുടെ ആദിവാസി പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്ന് നടി മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ജാര്‍ഖണ്ഡിലെ കേന്ദ്രീയ സര്‍ണ സമിതിയും രംഗത്തെത്തിയത്.
'ഞങ്ങളുടെ ആളുകള്‍ ഇത്തരം വസ്‌ത്രങ്ങള്‍ ധരിക്കാറില്ല. പക്ഷേ ഇത്തരം വസ്‌ത്രങ്ങളുടെ പേരില്‍ ആദിവാസികളുമായി ബന്ധപ്പെടുത്തുനത് ആദിവാസി സമൂഹത്തിന് അപമാനമാണ്. അതിനാൽ നടിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ പരാതി നല്‍കിയിരുന്നു.'- കേന്ദ്ര സര്‍ണ കമ്മിറ്റി അജയ് തിര്‍ക്കെ വ്യക്തമാക്കി.
'രാഖി സാവന്തിന്‍റെ വാക്കുകളും പ്രവൃത്തികളും ആദിവാസി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തുന്നതും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണ്. നടിക്കെതിരെ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഗോത്ര സംസ്‌കാരത്തെ ബഹുമാനിക്കാത്ത എല്ലാവരെയും ഞങ്ങള്‍ ബഹിഷ്‌കരിക്കും.'-അജയ് തിര്‍ക്കെ പറഞ്ഞു.
Also Read: വാലന്‍ന്‍റൈന്‍ ഡേയുടെ തലേന്ന് ഭര്‍ത്താവുമായുള്ള വേര്‍പിരിയല്‍ വാര്‍ത്ത പങ്കുവച്ച് രാഖി