ETV Bharat / bharat

ബലാത്സംഗക്കേസിൽ എൽജെപി എംപി പ്രിൻസ് രാജിനെതിരെ പരാതി - പ്രിൻസ് രാജിനെതിരെ പരാതി

മയക്കുമരുന്ന് കലർത്തിയ വെള്ളം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പ്രിൻസ് രാജ് തന്നെ പീഡിപ്പിച്ചത് എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്

Complaint against LJP MP Prince Raj  LJP MP Prince Raj  Prince Raj rape case  rape case against Prince Raj  Complaint against LJP MP Prince Raj in rape case  Lok Janshakti Party  Lok Janshakti Party crisis  LJP split  Pashupati Kumar Paras  Chirag Paswan  എൽജെപി എംപി പ്രിൻസ് രാജ്  പ്രിൻസ് രാജിനെതിരെ പരാതി  ബലാത്സംഗക്കേസിൽ എൽജെപി എംപി പ്രിൻസ് രാജ്
ബലാത്സംഗക്കേസിൽ എൽജെപി എംപി പ്രിൻസ് രാജിനെതിരെ പരാതി
author img

By

Published : Jun 16, 2021, 5:05 PM IST

ന്യൂഡൽഹി: എൽജെപിയുടെ സമാസ്‌തിപൂർ എംപി പ്രിൻസ് രാജ് യുവതിയെ ബലാത്സംഗം ചെയ്‌തതായി പരാതി. ഇതോടെ ലോക്‌ജനശക്തി പാർട്ടി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസിനാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

തന്നെ പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനത്തുനിന്നും അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കിയ പശുപതി കുമാർ പരാസിനെതിരെ ചിരാഗ് പാസ്വാനും വിമർശനവുമായി രംഗത്തെത്തി. സാമൂഹ്യ മാധ്യമത്തിൽ തന്‍റെ അമ്മാവൻ കൂടിയായ പശുപതി കുമാർ പരാസിനെ അഭിസംബോധന ചെയ്‌തെഴുതിയ കത്തിലൂടെയാണ് പാസ്വാൻ വിമർശനവുമായി എത്തിയത്.

Also Read: വയോധികന്‍റെ താടിമുറിച്ച്, മര്‍ദിച്ച സംഭവത്തില്‍ വർഗീയതയില്ലെന്ന് യു.പി പൊലീസ്

പാർട്ടിയിലെ തന്നെ ഒരു വനിത നേതാവിനെ പ്രിൻസ് രാജ് ലൈംഗീകമായി പീഡിപ്പിച്ചിരുന്നു എന്നും ഈ വിഷയത്തിൽ വനിത നേതാവ് പ്രിൻസിനെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും പാസ്വാൻ പറഞ്ഞു. ഈ വിഷയം പരാസിനെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ആവശ്യമായ പ്രാധാന്യം നൽകിയില്ലെന്നും പാസ്വാൻ ആരോപിച്ചു.

കുടുംബത്തിനും പാർട്ടിയ്ക്കും വെല്ലുവിളിയാകാൻ സാധ്യതയുള്ള സംഭവമായതിനാൻ പാസ്വാൻ പ്രിൻസ് രാജിനോട് പൊലീസ് സഹായം തേടാൻ ആവശ്യപ്പെട്ടിരുന്നതായും കത്തിൽ പാസ്വാൻ അറിയിച്ചു. യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ എഫ്‌ഐആർ തയ്യാറാക്കിയിട്ടില്ല.

Also Read: മൂന്ന് ലഷ്‌കറെ ഭീകരര്‍ക്ക് 10 വർഷം കഠിന തടവ് വിധിച്ച് മുംബൈ എൻ‌.ഐ‌.എ കോടതി

തനിക്ക് മയക്കുമരുന്ന് കലർത്തിയ വെള്ളം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പ്രിൻസ് രാജ് പീഡിപ്പിച്ചത് എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. നിലവിൽ പ്രിൻസ് പശുപതി പരാസ് ഘടകത്തിന്‍റെ ഭാഗമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.