ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന് പിന്തുണയറിയിച്ച് കോമൺവെൽത്ത്. ആദ്യഘട്ടത്തിൽ മറ്റു രാജ്യങ്ങൾക്ക് സഹായമെത്തിച്ച ഇന്ത്യയ്‌ക്ക് നന്ദി അറിയിക്കുന്നുവെന്നും ഇപ്പോൾ രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ദുരിതമനുഭവുക്കുന്ന ജനങ്ങൾക്ക് വൈദ്യസഹായം എത്തിക്കുമെന്നും കോമൺവെൽത്ത് സെക്രട്ടറി ജനറൽ പട്രീഷ്യ സ്‌കോട്ട്‌ലന്‍റ് അറിയിച്ചു. കൂടാതെ മഹാമാരി പ്രതിസന്ധി അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും ഓർക്കുന്നുവെന്നും അവരുടെ വേദനയിൽ പങ്കുചേരുന്നതായും അവർ കൂട്ടിച്ചേർത്തു.
Also Read: ഇന്ത്യയ്ക്ക് കൊവിഡ് ചികിത്സാ സഹായവുമായി റഷ്യ
അതേസമയം ബുധനാഴ്‌ചയോടെ രാജ്യത്തെ മുഴുവൻ കൊവിഡ് കേസുകളുടെ എണ്ണം 17,997,267 ആയി ഉയർന്നു. അമേരിക്കയ്‌ക്കു ശേഷം ആഗോളതലത്തിൽ കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബ്രസീൽ മൂന്നാം സ്ഥാനത്താണ്. മരണനിരക്കിൽ യുഎസ്, ബ്രസീൽ, മെക്‌സിക്കോ എന്നിവയ്‌ക്കു പിന്നിലായി നാലാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്.