ജീവിതത്തിലെ മറ്റേതൊരു ആവശ്യത്തെയും പോലെ ലൈംഗിക സുഖവും ഒരു വ്യക്തിയുടെ ആവശ്യമാണ്. വ്യക്തികള്‍ എന്ന നിലയില്‍ ജീവിതത്തിലെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ ഏറ്റവും പ്രിയപ്പെട്ടവരുമായി പങ്കിടുന്നവരാണ് എല്ലാവരും. എങ്കിലും ചില പ്രശ്നങ്ങള്‍ വ്യക്തികള്‍ ആരോടും പറയാതെ സൂക്ഷിക്കാറുണ്ട്.
എന്നാല്‍ കൃത്യമായി ചികിത്സ നല്‍കിയാല്‍ അതിന് പരിഹാരം കണ്ടെത്താനും കഴിയും. പുരുഷന്മാരിലെ ലൈംഗികതയുമായി ബന്ധപ്പെട്ട അവര്‍ മറച്ചുവെക്കുന്ന നാല് പ്രധാന പ്രശ്നങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാൻ പുരുഷന്മാർ ലൈംഗിക ക്ഷേമം ശ്രദ്ധിക്കേണ്ടത് പ്രധാന കാര്യമാണ്.
കൗതുകരമായ മറ്റൊരു കാര്യം 2020 മുതല്‍ ലോക വ്യാപകമായി പുരുഷന്മാര്‍ ലൈംഗിക പ്രശ്നങ്ങള്‍ക്ക് വിദഗ്‌ധാഭിപ്രായം തേടുന്നതില്‍ 139 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഇവിടെ പറയാന്‍ പോകുന്നത് പുരുഷന്മാരില്‍ പ്രധാനമായും കണ്ടുവരുന്ന ചില സാധാരണ ലൈംഗിക പ്രശ്നങ്ങളാണ്.
- പ്രകടന സമ്മർദ്ദം
ലൈംഗിക പ്രശ്നങ്ങള്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരില്‍ ഉണ്ടാകുന്നു എന്നാണ് പൊതുവെ സമൂഹം ചിന്തിക്കുന്നത്. എന്നാല്‍ ഇത് ശരിയല്ല. ജൈവികവും സ്വാഭാവികവുമായ പ്രശ്നങ്ങള്‍ ഇരു വിഭാഗങ്ങളിലും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഒന്നാണ് പുരുഷന്മാരിലെ ലൈംഗിക പ്രകടന ശേഷിയുടെ കുറവ്.
ഇക്കാര്യത്തില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് പുരുഷനേക്കാള്‍ ഉത്കണ്ഠ ഉണ്ടാക്കാറുണ്ട്. ഇത്തരം ഉത്കണ്ഠകള്‍ ഇരുവര്‍ക്കും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുകയും അത് ബന്ധത്തിനിടയിലും പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ ചിന്തകള്‍ ഉദ്ധാരണ കുറവിലേക്ക് നയിക്കുകയും ചെയ്യും.
- ഉദ്ധാരണക്കുറവ്
ലൈംഗികതയില്‍ ഉദ്ധാരണ കുറവാണ് പുരുഷന്മാര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. മസാച്യുസെറ്റ്‌സ് യൂണിവേഴ്സിറ്റി പുരുഷന്മാരുടെ പ്രായം കണക്കാക്കി ധമനികളില്‍ പഠനം നടത്തിയിരുന്നു. ഇതു പ്രകാരം 40നും 70നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ ധമനി തകരാറുകള്‍ കണ്ടെത്തുകയും അത് ലൈഗിക ഉദ്ധാരണ കുറവിന് വരെ കരണം ആകുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാലിവ ചികിത്സയിലൂടെ മാറ്റാനാകും എന്നതാണ് വസ്തുത.
കൂടാതെ പ്രമേഹം പോലുള്ള രോഗമുള്ളവരിലും ലൈംഗിക ശേഷി കുറവ് ഉണ്ടാകാറുണ്ട്. ഉദ്ധാരണം നിലനിർത്തുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഫൈബ്രോസിസ് അല്ലെങ്കിൽ അട്രോഫി മൂലമാണ്. ഇത്തരം പ്രശ്നങ്ങൾ ജൈവികമായി ഉണ്ടാകുന്നത് ആണെങ്കിലും മയക്കുമരുന്നിന്‍റെ ഉപയോഗവും പുകവലിയും മറ്റുചില കാരണങ്ങളാണ്. ഉദ്ധാരണ കുറവിന്‍റെ മറ്റൊരു കാരണമായി പറയുന്നത് മാനസിക വൈകല്യമാണ്.
കൃത്യമായ ചികിത്സ നല്‍കിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ധമനികളിലെ പ്രശ്നങ്ങള്‍ ചിലപ്പോള്‍ ഇത്തരം അവസ്ഥയിലേക്ക് നയിക്കാം. അതിനാല്‍ തന്നെ ഡോക്ടറെ കാണ്ട് രോഗം സ്ഥിരീകരിക്കുന്നത് ഉത്തമമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടുന്നു.
- താത്പര്യകുറവ്
ലൈംഗികതയിലെ താത്പര്യ കുറവ് ആണിനും പെണ്ണിനും ഒരുപോലെയാണ്. ലൈംഗകിക സുഖം എന്നത് ഒരു വിനോദ പ്രവര്‍ത്തനമാണ്. അതിനാല്‍ തന്നെ അത് അടിച്ചേല്‍പ്പിക്കാനോ നിര്‍ബന്ധിക്കാനോ പാടില്ല. മാനസികാവസ്ഥായണ് താത്പര്യകുറവിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്.
ഉറക്കകുറവ്, ടെന്‍ഷന്‍, ഓവര്‍ വെയിറ്റ് തുടങ്ങി നിരവധി കാരണങ്ങളാലും താത്പര്യകുറവ് ഉണ്ടാകാം. അതിനാല്‍ തന്നെ ഒരു ഡോക്ടര്‍ക്ക് ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മാത്രമാണ് രോഗത്തെ കൃത്യമായി മനസിലാക്കാന്‍ കഴിയുക.
- അകാല രതിമൂർച്ഛ
സാധാരണയായി മൂന്ന് പുരുഷന്മാരിൽ ഒരാൾക്ക് അകാല രതിമൂർച്ഛയുണ്ടാകാറുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ സ്ത്രീകളെ പ്രീതിപ്പെടുത്താൻ കഴിവില്ലെന്ന് തോന്നുന്നുകയും ഇത് പുരുഷന്മാരിൽ വളരെയധികം സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുകയും അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഇത്തരം പ്രശ്നങ്ങളുള്ളവര്‍ ഡോക്ടര്‍മാരുമായി സംസാരിക്കുകയും പ്രശ്നം തന്‍റെ പങ്കാളിയുമായി പങ്കുവെക്കുകയും ചെയ്യണം. ഇത്തരം മാര്‍ഗങ്ങള്‍ സ്വകരിച്ചാല്‍ ഈ പ്രശ്നത്തില്‍ നിന്നും മോചനം ലഭിക്കും.
ജീവിതത്തിലെ മറ്റേതൊരു ആവശ്യത്തെയും പോലെ ലൈംഗിക സുഖവും ഒരു വ്യക്തിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ പരസ്പരം സംസാരിക്കാതിരിക്കുന്നത് ഇത്തം പ്രശ്നങ്ങൾ വഷളാകാന്‍ കാരണമാകും.