ന്യൂഡൽഹി: പുതുവർഷത്തിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർധന. സിലിണ്ടറുകളുടെ വിലയിൽ 25 രൂപ വർധിപ്പിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 1,769 രൂപയായി കുതിച്ചു. 2023ലെ ആദ്യ ദിനമായ ഇന്ന് തന്നെ രാജ്യത്ത് പുതുക്കിയ വില പ്രാബല്യത്തിൽ വരും.
അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലവർധനവിൽ മോദി ഭരണകൂടത്തെ വിമർശിച്ച കോൺഗ്രസ്, ഇതിനെ കേന്ദ്രസർക്കാരിന്‍റെ പുതുവർഷ സമ്മാനമെന്നാണ് ആക്ഷേപിച്ചത്.
'പുതുവത്സരത്തിലെ ആദ്യ സമ്മാനം, വാണിജ്യ സിലിണ്ടറുകൾക്ക് 25 രൂപ കൂട്ടി. ഇതൊരു തുടക്കം മാത്രമാണ്', പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് ട്വീറ്റ് ചെയ്‌തു.
-
नए साल का पहला गिफ्ट 🎁🎀
— Congress (@INCIndia) January 1, 2023 " class="align-text-top noRightClick twitterSection" data="
कॉमर्शियल गैस सिलेंडर 25 रुपए महंगा हो गया।
अभी तो ये शुरुआत है...#HappyNewYear
">नए साल का पहला गिफ्ट 🎁🎀
— Congress (@INCIndia) January 1, 2023
कॉमर्शियल गैस सिलेंडर 25 रुपए महंगा हो गया।
अभी तो ये शुरुआत है...#HappyNewYearनए साल का पहला गिफ्ट 🎁🎀
— Congress (@INCIndia) January 1, 2023
कॉमर्शियल गैस सिलेंडर 25 रुपए महंगा हो गया।
अभी तो ये शुरुआत है...#HappyNewYear
നേരത്തെ സെപ്‌റ്റംബറിൽ, എണ്ണ വിപണന കമ്പനികൾ യൂണിറ്റ് അടിസ്ഥാനത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന് 91.50 രൂപ അടിയന്തര പ്രാബല്യത്തോടെ കുറച്ചിരുന്നു. ഓഗസ്റ്റ് ഒന്നിനും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 36 രൂപ കുറവുണ്ടായി. അതിനുമുമ്പ്, ജൂലൈ ആറിന്, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 8.5 രൂപ കുറച്ചിരുന്നു.
അതേസമയം ജൂലൈ ആറിന് 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 50 രൂപ വർധിപ്പിച്ചു. ഇതിനു മുമ്പ്, 2022 മെയ് 19ന് ഗാർഹിക സിലിണ്ടറുകളുടെ വില പരിഷ്‌കരിച്ചിരുന്നു.