ചെന്നൈ : രാഷ്ട്രപതി സ്ഥാനത്തേക്ക് സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക നല്‍കി കോയമ്പത്തൂര്‍ സ്വദേശി നൂര്‍ മുഹമ്മദ് .ചൊവ്വാഴ്‌ച ഡല്‍ഹിയിലെത്തിയാണ് റിട്ടേണിങ് ഓഫിസറായ രാജ്യസഭ സെക്രട്ടറി ജനറലിനാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കോയമ്പത്തൂര്‍ സുന്ദരപുരം സ്വദേശിയാണ്.
രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ തെരഞ്ഞെടുപ്പുകളിലും നൂര്‍ മുഹമ്മദ് സ്വതന്ത്രനായി മത്സരിക്കാറുണ്ട്. പാര്‍ലമെന്‍റ് - നിയമസഭ - പഞ്ചായത്ത് എന്നുവേണ്ട വലിപ്പച്ചെറുപ്പമില്ലാതെ വിവിധ സ്ഥാനങ്ങളിലേക്ക് മാറ്റുരയ്ക്കുകയെന്നത് ഇദ്ദേഹത്തിന് ഹരമാണ്.
Also Read: ദ്രൗപതി മുര്‍മുവിന് കേരളത്തില്‍ നിന്ന് വോട്ടില്ല, മുഴുവന്‍ വോട്ടും യശ്വന്ത് സിന്‍ഹയ്ക്ക്
ഇതിനകം 38 തെരഞ്ഞെടുപ്പുകളുടെ ഭാഗമായി, 39മത്തേത് രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് - നൂര്‍ മുഹമ്മദ് പറഞ്ഞു. ജനപ്രതിനിധികള്‍ തന്നെ തെരഞ്ഞെടുക്കും എന്ന ഉത്തമ ബോധ്യത്തിലാണ് താന്‍ പത്രിക സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.