കോയമ്പത്തൂര്‍: അധ്യാപകന്‍റെ ലൈംഗികാതിക്രമത്തെ തുടർന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. കോട്ടുമേടില്‍ നിന്നും ആംബുലന്‍സില്‍ ആത്തുപാലം ശ്മശാനത്തിലെത്തിച്ചാണ് സംസ്കാരം നടത്തിയത്. ഇവിടേക്കുള്ള യാത്രയില്‍ വിദ്യര്‍ഥികളടക്കം നിരവധിപേര്‍ ആംബുലന്‍സിനെ അനുഗമിച്ചു.
എസ്‌എഫ്ഐ, പെരിയാർ ദ്രാവിഡ കഴകം, എസ്‌ഡിപിഐ തുടങ്ങിയ സംഘടനയിലെ അംഗങ്ങള്‍ പെണ്‍കുട്ടിക്ക് നീതി തേടിയുള്ള പ്ലക്കാര്‍ഡുകളടക്കം ഉയര്‍ത്തിയാണ് എത്തിയത്. സ്വകാര്യ സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന 17കാരിയാണ് വ്യാഴാഴ്‌ച ആത്മഹത്യ ചെയ്‌തത്.
also read: പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; സൈനികനുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് അധ്യാപകനായ മിഥുന്‍ ചക്രവര്‍ത്തിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന വ്യാജേന പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ബംഗളൂരുവിലുള്ളതായി പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ സ്‌പെഷ്യൽ ഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ട്.