ഫത്തേഹാബാദ്(ഹരിയാന): മരണത്തിന്‍റെ പടിവാതിലിൽ നിന്നും തിരിച്ചു വന്ന ഒരു യുവാവിന്‍റെ കഥയാണിത്. ഭാഗ്യം കൊണ്ട് മാത്രമാണ് ദൂനിയ പാമ്പ് കടിയിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. ഫത്തേഹാബാദ് ജില്ലയിലെ ബട്ടു കാല ഗ്രാമത്തിലാണ് നട്ടെല്ല് മരവിപ്പിക്കുന്ന സംഭവം. ദൂനി റാം സുത്താറെന്ന ചെറുപ്പക്കാരൻ ഉറങ്ങുമ്പോൾ അവനു കൂട്ടിരിക്കാൻ ഒരു അതിഥി വന്നു. വെറും അതിഥി ആയിരുന്നില്ല. അത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പായിരുന്നു(Cobra found coiled on man's bed in Haryana as he slept through night unaware).
തന്‍റെ കിടക്കയിൽ മൂർഖൻ പാമ്പിന്‍റെ സാന്നിധ്യം അറിയാതെയായിരുന്നു ദൂനി റാം ആ രാത്രി ഉറങ്ങിയത്. പാമ്പ് പെട്ടെന്ന് പുതപ്പിനടിയിലൂടെ നീങ്ങുകയും ഇടയ്ക്കിടെ അവനരികിലേക്ക് ഇഴയുകയും ചെയ്‌തിരുന്നു. എന്നാൽ പാവം ദൂനി ഇതൊന്നുമറിഞ്ഞില്ല. പൂച്ചയുടെ നിരുപദ്രവകരമായ ശബ്‌ദമാണെന്ന് റാം തെറ്റിദ്ധരിക്കുകയും വീണ്ടും ഉറക്കത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
പിന്നീട് കുറച്ച് സമയങ്ങൾക്ക് ശേഷം തന്‍റെ കട്ടിലിന്‍റെ പുതപ്പിനടിയിൽ മാരകമായ മൂർഖൻ ചുരുണ്ടിരിക്കുന്നത് കണ്ടാണ് റാം ഉറക്കമുണർന്നത്. മൂർഖനെ കണ്ടപാടെ ഞെട്ടലും പരിഭ്രാന്തിയും അവന്‍റെയുളളിൽ നിറഞ്ഞിരുന്നു. എന്നാൽ അവൻ മനോധൈര്യം കൈവിടാതെ ഉടൻ തന്നെ വീട്ടുകാരെ വിവരം അറിയിച്ചു. പിന്നീട് പാമ്പ് പിടുത്തക്കാരൻ പവനന്‍റെ സഹായം തേടുകയും അദ്ദേഹം കൃത്യസമയത്ത് എത്തി മൂർഖനെ പിടികൂടുകയായിരുന്നു.
പിരിമുറുക്കവും അപകടസാധ്യതയും ഉണ്ടായിരുന്നിട്ടും പവൻ സമർത്ഥമായി മൂർഖനെ പിടികൂടി. പിന്നീട് പാമ്പിനെ കാട്ടിലേക്ക് തിരികെ വിട്ടു. ഭാഗ്യവശാൽ, ദൂനി റാമും മൂർഖൻ പാമ്പുമായുള്ള ഏറ്റുമുട്ടൽ ഒരു ദോഷവും കൂടാതെ അവസാനിച്ചു.
ALSO READ:Snake Inside Helmet ഹെല്‍മറ്റിനകത്തൊരു മൂർഖൻ കുഞ്ഞ്, വേണം ജാഗ്രത...video