തൂത്തുക്കുടി: തൂത്തുക്കുടിയിൽ അപകടത്തിൽപ്പെട്ട ട്യൂണ ലൈനർ ബോട്ടിലെ എട്ട് മത്സ്യബന്ധനത്തൊഴിലാളികളെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. തറുവൈകുളം -133 എന്ന ബോട്ടിൽ എഞ്ചിൻ തകർച്ചയെ തുടർന്ന് വെള്ളം കയറുകയായിരുന്നു. തൂത്തുക്കുടി തീരത്ത് നിന്ന് 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ബോട്ട്. രക്ഷാപ്രവർത്തനത്തിനായി സേന ഐസിജിഎസ് സി -432 വിന്യസിച്ചു. തീരസംരക്ഷണ കപ്പൽ പുലർച്ചെ 3.30 ന് ബോട്ട് കണ്ടെത്തി.
ബോട്ടിലെ പൈപ്പ് ലൈൻ തകർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലിൽ. ബോട്ട് മറ്റൊരു ട്യൂണ-ലൈനർ ഉപയോഗിച്ച് കരയ്‌ക്കെത്തിച്ചു. തൂത്തുക്കുടിയിൽ ഫിഷറീസ് വകുപ്പാണ് ടവിംഗ് ബോട്ട് ക്രമീകരിച്ചത്. ഫിഷിംഗ് ബോട്ടിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു.