തിരുവനന്തപുരം : ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ അറസ്റ്റില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും നടക്കുന്നത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്ത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
'പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ കേന്ദ്രസർക്കാരിന്‍റെ ഏജൻസികളെ ബിജെപി എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തത്. ഇത് നഗ്നമായ അധികാര ദുർവിനിയോഗവും ജനാധിപത്യത്തിനെതിരായ ആക്രമണവുമാണ്. ഇത്തരം അടിച്ചമർത്തലുകൾ നമ്മുടെ രാഷ്‌ട്രത്തിന്‍റെ അടിത്തറ തന്നെ തകർക്കുന്നു, അതിനെ ചെറുക്കേണ്ടതുണ്ട്' - പിണറായി വിജയൻ ട്വീറ്റ് ചെയ്‌തു.
-
The arrest of @msisodia by CBI is another example of how @BJP4India misuses the Union Government's agencies to intimidate the opposition. It's a blatant abuse of power and an attack on democracy. Such repression undermines the very foundation of our nation and should be resisted.
— Pinarayi Vijayan (@pinarayivijayan) February 27, 2023 " class="align-text-top noRightClick twitterSection" data="
">The arrest of @msisodia by CBI is another example of how @BJP4India misuses the Union Government's agencies to intimidate the opposition. It's a blatant abuse of power and an attack on democracy. Such repression undermines the very foundation of our nation and should be resisted.
— Pinarayi Vijayan (@pinarayivijayan) February 27, 2023The arrest of @msisodia by CBI is another example of how @BJP4India misuses the Union Government's agencies to intimidate the opposition. It's a blatant abuse of power and an attack on democracy. Such repression undermines the very foundation of our nation and should be resisted.
— Pinarayi Vijayan (@pinarayivijayan) February 27, 2023
'രാജ്യത്തെ തൊഴിലില്ലായ്‌മയിലും സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്‌തിയുണ്ട്. ഇത്തരം അറസ്റ്റുകളിലൂടെ ഇത്തരം പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്' - മുഖ്യമന്ത്രി പ്രസ്‌താവനയിൽ ആരോപിച്ചു. രാജ്യത്തിന്‍റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തിട്ടുമുണ്ട്.
ബിജെപിയുടെ ഏകാധിപത്യമെന്ന് സഞ്ജയ് സിങ് : സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി എഎപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. മനീഷ് സിസോദിയയുടെ അറസ്റ്റ് ബിജെപിയുടെ ഏകാധിപത്യമാണെന്നും അദാനി വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്നും മുതിർന്ന എഎപി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചു. 'പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി കഠിനാധ്വാനം ചെയ്യുന്ന നേതാവിനെ സിബിഐ അറസ്റ്റ് ചെയ്‌തു. മനീഷ് സിസോദിയയുടെ വീട്ടിൽ റെയ്‌ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. അദാനിയെക്കുറിച്ചുള്ള രോഷത്തിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇതെല്ലാം ചെയ്യുന്നത്' - സഞ്ജയ് സിങ് ആരോപിച്ചു.
അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട നേതാക്കളെയും അവരുടെ പാർട്ടികളെയും ബിജെപി ഉപദ്രവിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 'അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട നേതാക്കളെ അവർ പീഡിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. സിബിഐ, സെബി, ഐടി വകുപ്പുകൾ എല്ലാം ഇപ്പോൾ നിശബ്‌ദമാണ്. ഒരു വശത്ത്, കോടികളുടെ പണം തട്ടിയിട്ട് യാതൊരു അന്വേഷണവും കൂടാതെ സ്വതന്ത്രമായി വിഹരിക്കുന്ന അദാനിയുണ്ട്. എന്നിട്ട് അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ഒരു നേതാവിനെയാണ് അവർ അറസ്റ്റ് ചെയ്‌തത്' - അദ്ദേഹം ആരോപിച്ചു.
യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ വഞ്ചനാപരമായ ഇടപാടുകളും ഓഹരി വിലയിലെ കൃത്രിമവും ഉൾപ്പടെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ട് എന്നും ഹിൻഡൻബർഗ് റിപ്പോര്‍ട്ട് കള്ളമാണെന്നും ആരോപിച്ച് അദാനി ഗ്രൂപ്പ് ആരോപണങ്ങൾ തള്ളിക്കളയുകയാണ് ഉണ്ടായത്. എഎപിയുടെ നേട്ടങ്ങളിലും ജനപ്രീതിയിലും ബിജെപിക്ക് അസൂയയുണ്ടെന്നും സഞ്ജയ് സിങ് ആരോപിച്ചു.
ജയിലിൽ പോകുന്നതിൽ എഎപി നേതാക്കള്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൽഹി പൊലീസും എല്ലാ കേന്ദ്ര ഏജൻസികളും പ്രവർത്തിക്കുന്നത് ബിജെപിയുടെ നിർദേശ പ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. 2021-22 വർഷത്തെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഇന്നലെ അറസ്റ്റ് ചെയ്‌തത്. ഇന്ന് ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സിസോദിയയെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.