ETV Bharat / bharat

കൊവിഡിന് ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; പ്ലാസ്മ തെറാപ്പി പിൻവലിച്ചേക്കും

ഐസി‌എം‌ആറും നാഷണൽ ടാസ്‌ക് ഫോഴ്‌സും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പ്രസ്തുത വിവരം പുറത്തുവരുന്നത്.

author img

By

Published : May 16, 2021, 4:59 AM IST

Updated : May 16, 2021, 5:58 AM IST

Plasma therapy  പ്ലാസ്മ തെറാപ്പി  ഐസി‌എം‌ആര്‍  മാനേജ്മെന്‍റ് പ്രോട്ടോക്കോള്‍  കൊവിഡ്  covid
കൊവിഡിന് ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; പ്ലാസ്മ തെറാപ്പി പിൻവലിച്ചേക്കും

ന്യൂഡൽഹി: ക്ലിനിക്കൽ കൊവിഡ് മാനേജ്മെന്‍റ് പ്രോട്ടോക്കോളില്‍ നിന്നും പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഐസി‌എം‌ആറും നാഷണൽ ടാസ്‌ക് ഫോഴ്‌സും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പ്രസ്തുത വിവരം പുറത്തുവരുന്നത്. രോഗം ഭേദമായവരുടെ പ്ലാസ്മയാണ് നേരത്തേ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്.

എന്നാൽ രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ഐസിഎംആര്‍ വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഇക്കാരണത്താല്‍ പ്ലാസ്മാചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം.

also read: പല്ലിയെങ്ങനെ ചുഴലിക്കാറ്റായി? അറിയാം... 'ടൗട്ടെ'

പ്ലാസ്മ തെറാപ്പി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില ശാസ്ത്രജ്ഞരും, ഡോക്ടർമാരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനും എയിംസ് ഡയറക്ടർക്കും ഐസിഎംആറിനും നേരത്തെ കത്തെഴുതിയിരുന്നു. അതേസമയം പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്തിയെക്കുറിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുമ്പോഴും പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ വർധനയുണ്ടായിട്ടുണ്ട്.

Last Updated : May 16, 2021, 5:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.