ETV Bharat / bharat

മൊബൈൽ ഉപയോഗിച്ചതിന് ശകാരിച്ചു ; അധ്യാപകനെ മർദിച്ച് 9ാം ക്ലാസുകാരന്‍ - Class 9 student news

അറസ്റ്റിലായ വിദ്യാർഥിയെ ജുവനൈൽ ഹോമിലയിച്ചു. രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്

ക്ലാസ്‌റൂമിൽ മൊബൈൽ ഉപയോഗിച്ചതിന് ശകാരം  ഉത്തർ പ്രദേശിൽ അധ്യാപകന് മർദനം  അധ്യാപകനെ മർദിച്ച് വിദ്യാർഥി  ക്ലാസ്‌ റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു  ഗോരഖ്‌പൂർ  Class 9 student, two friends beat up teacher  two friends beat up teacher  Class 9 student news  Gorakhpur NEWS
ക്ലാസ്‌റൂമിൽ മൊബൈൽ ഉപയോഗിച്ചതിന് ശകാരം; അധ്യാപകനെ മർദിച്ച് വിദ്യാർഥി
author img

By

Published : Oct 28, 2021, 10:48 PM IST

ലഖ്‌നൗ : ക്ലാസ്‌ റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ശകാരിച്ച അധ്യാപകനെ മർദിച്ച് ഒമ്പതാം ക്ലാസ്‌ വിദ്യാർഥി. കംപ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

വിദ്യാർഥിയും സുഹൃത്തുക്കളായ രണ്ട് പേരും ചേർന്നാണ് അധ്യാപകനെ ആക്രമിച്ചത്. ഉത്തർ പ്രദേശ് - ഗോരഖ്‌പൂരിലെ ജൂബിലി ഇന്‍റർ കോളജിന് സമീപമാണ് സംഭവം.

കറുത്ത മുഖംമൂടികള്‍ ധരിച്ചെത്തിയാണ് മൂവരും അധ്യാപകനെ ആക്രമിച്ചത്. സ്‌കൂൾ സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് ഒമ്പതാം ക്ലാസ്‌ വിദ്യർഥിയെ തിരിച്ചറിഞ്ഞു.

READ MORE: ദുർമന്ത്രവാദം ആരോപിച്ച് 55 കാരിയെ അടിച്ചുകൊന്നു ; രണ്ട് പേർ അറസ്റ്റിൽ

അറസ്റ്റിലായ വിദ്യാർഥിയെ തുടർന്ന് ജുവനൈൽ ഹോമിലയിച്ചു. കേസിൽ മൂന്ന് പേർക്കെതിരെയും കൊലപാതക ശ്രമമാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.