ETV Bharat / bharat

യുവമോർച്ച പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടൽ ; ദിഗ്‌വിജയ് സിങ്ങിന് ഒരു വര്‍ഷം കഠിന തടവ് - Digvijaya Singh granted bail

2011ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് കോടതി വിധി പ്രസ്‌താവിച്ചത്. കേസിൽ 25,000 രൂപയുടെ സ്വന്തം ആൾ ജാമ്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു

vDigvijaya Singh awarded one-year jail term  Digvijaya Singh  Clash with BJYM workers Digvijaya Singh  കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങിന് തടവ് ശിക്ഷ  കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങിന് ഒരു വർഷം തടവ്  Digvijaya Singh granted bail  ദിഗ്‌വിജയ സിങിന് ജാമ്യം
യുവമോർച്ച പ്രവർത്തകരുമായി ഏറ്റുമുട്ടൽ; കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ് ഉൾപ്പെടെ ആറ് പേർക്ക് തടവ് ശിക്ഷ
author img

By

Published : Mar 27, 2022, 1:28 PM IST

ഭോപ്പാൽ : യുവമോർച്ചയുടെ പ്രവർത്തകരുമായി ഏറ്റുമുട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ് ഉൾപ്പടെ ആറ് പേർക്ക് ഒരു വർഷം കഠിന തടവ് വിധിച്ച് കോടതി. 2011ൽ നടന്ന കേസിലാണ് കോടതി വിധി പ്രസ്‌താവിച്ചത്. 25,000 രൂപയുടെ സ്വന്തം ആൾ ജാമ്യത്തിൽ പ്രതികൾക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ബിജെവൈഎം പ്രവർത്തകനായ റിതേഷ് ഖാബിയയെ മർദിക്കാന്‍ പ്രരണ നൽകി എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. 2011 ജൂലൈ 17 ന് ഉജ്ജയിനിലെ ജിവാജിഗഞ്ച് മേഖലയിലൂടെ സിങ്ങിന്‍റെ വാഹനവ്യൂഹം കടന്നുപോകവേ ബിജെവൈഎം പ്രവർത്തകർ അദ്ദേഹത്തെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചിരുന്നു. പിന്നാലെ ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 325 (മുറിവേൽപ്പിക്കുക), 109 (ആക്രമണത്തിന് പ്രേരണ നൽകുക) എന്നീ വകുപ്പുകൾ പ്രകാരമാണ് ദിഗ്‌വിജയ സിങ്, ഉജ്ജയിൻ മുൻ എംപി പ്രേംചന്ദ് ഗുഡ്ഡു എന്നിവർക്ക് കോടതി ശിക്ഷ വിധിച്ചത്. അനന്ത് നാരായൺ, ജയ്‌സിങ് ദർബാർ, അസ്ലം ലാല, ദിലീപ് ചൗധരി എന്നിവരെ ഐപിസി 325 വകുപ്പ് പ്രകാരമാണ് ശിക്ഷിച്ചത്.

ALSO READ: കൊവിഡിന്‍റെ രണ്ട് വർഷത്തെ ഇടവേള ; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ച് ഇന്ത്യ

തരണയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ മഹേഷ് പർമർ മുകേഷ് ഭാട്ടി, ഹേമന്ത് ചൗഹാൻ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. അതേസമയം രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയാണ് പൊലീസ് തന്‍റെ പേര് പ്രതിപ്പട്ടികയിൽ ചേർത്തതെന്നും അപ്പീൽ പോകുമെന്നും ജാമ്യം ലഭിച്ചതിന് ശേഷം സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.